Thursday, August 17, 2017

കാട്ടിലൂടെ നടക്കുമ്പോൾ

ശരീരം
ഇലകളായും
ശലഭങ്ങളായും
പൂക്കളായും
പുഴുക്കളായും.

രൂപാന്തരങ്ങളിൽ
പുതുമഴത്തൂളൽ
പീതവെയിൽത്തിളക്കം.

കാറ്റായും
കരിവണ്ടായും
കുഴൽവിളി.

വരണ്ട ചുണ്ടുകളിൽ
ചുംബിക്കുമ്പോൾ
ചിതറിയോടുന്ന
പുള്ളിമാൻകൂട്ടം.

ഉള്ളിലൊരു തടാകം
പച്ച പുതച്ച് കിടക്കുന്നു
നിശ്ചലം.

No comments:

Post a Comment