ഓര്‍മ്മയില്‍
തറച്ചിറങ്ങിയ
ഒരു സൂചി.
മുറിവുകളില്ലാതെ
തെളിവുകളില്ലാതെ
ഒരു നൊമ്പരം.
പാടാത്ത ഗസലിന്നൊടുവില്‍,
മുറിയില്‍
തളം കെട്ടിയ വിഷാദം
നേര്‍ത്തു നേര്‍ത്ത്
ഇല്ലാതാവുന്നത് പോലെ
നീയും.
Monday, December 14, 2009
Monday, December 7, 2009
വിരുന്ന്
മൂത്തകുന്നത്തേക്കുള്ള വഴിയില്‍
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്
അവര്‍ വിരുന്നേകുന്നതെന്ന് ?
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്
അവര്‍ വിരുന്നേകുന്നതെന്ന് ?
Saturday, November 28, 2009
ഒരു ചിരി
ഒരുവള്‍
അമേരിക്കയില്‍ നിന്ന്
ഉണര്‍ന്നെണീറ്റ പാടെ
മറ്റൊരുവള്‍
ചെന്നൈയില്‍ നിന്ന്
പണികളെല്ലാമൊതുക്കിയിട്ട്
പിന്നെയുമൊരുവന
ടുത്തെന്നുമകലത്തെന്നും
അഴിഞ്ഞൊഴിഞ്ഞ്
നിഴലുകള്‍ക്കിടയില്‍ നിന്ന്..
അദൃശ്യമായൊരു കണ്ണി,
അവള്‍.
ഒരു നിമിഷം കൊണ്ട്
ദൂരത്തെ വെന്നവള്‍,
സമയത്തിന്നധിദേവത.
ഉള്ളിലേക്കുള്ള ദൂരം
അളന്നളന്നവള്‍
പിന്നിട്ട കാലങ്ങള്‍
തിരികെ നടക്കുന്നു;
വര്‍ഷങ്ങള്‍ക്കപ്പുറം
കിതച്ചോടിയെത്തുന്നു.
മുറ്റത്തെ മുല്ലയില്‍
അഴകോടെ
പൂവിട്ടു നില്‍പ്പുണ്ട്,
വിളറിയ ഒരു ചിരി..
Thursday, November 26, 2009
ശരാശരി ഇന്ത്യന്‍ പൌരനു ഒരു നിവേദനം
തൊട്ടുകൂട്ടാനുണ്ടു്, ഭയം
വിശപ്പൊട്ടില്ലെങ്കിലും..
അരുതു്, പോകരുതെങ്ങും
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
അരുതു്, മിണ്ടരുതു്
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
അരുതു്, ചോദ്യമരുതു്,
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
അരുതു്,കാണരുതു്
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
..26/11 ന്റെ ഓര്‍മ്മക്ക്..
നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച് വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത് അവരുടേത് എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
ഓര്‍മ്മിക്കുന്നു..അന്നാളുകളില്‍ പൊലിഞ്ഞ ജീവിതങ്ങളെ...ഇന്നും മരിച്ച് ജീവിക്കുന്നവരെ..കണ്ണീര്‍ വറ്റാതുരുകുന്നവരെ..
കൂടെ ഓര്‍മ്മിക്കുന്നു നമ്മള്‍ അഴുകാതെ സൂക്ഷിക്കുന്ന ഒന്‍പത് ശവങ്ങളെ..രാജ്യദ്രോഹി എന്ന് മുദ്ര കുത്തപ്പെട്ടേക്കാമെങ്കിലും ശൌര്യം ശവങ്ങളൊടെന്തിന് എന്ന ചോദ്യം മാത്രം ബാക്കി..
Sunday, November 22, 2009
ടിനിമോള്‍ക്ക്
ഇന്നും
മൈലാഞ്ചിക്ക്
നിണ്റ്റെ മണമാണ്..
അന്ന്
കുട്ടിക്കുശുമ്പായിരുന്നു
നീ അണിഞ്ഞിരുന്ന
മാലാഖക്കുപ്പായത്തോട്
തൂവെള്ളക്കയ്യുറകളോട്
ആരൊക്കെയോ
നിനക്കായ് കൊണ്ട് വന്ന
ചുവന്ന് തുടുത്ത റോസപ്പൂക്കളോട്..
ഒരു വെളുത്ത വണ്ടിയില്‍ കയറി
നീ എങ്ങോ പോകും വരെ..
രണ്ടു നാള്‍ കഴിഞ്ഞമ്മ
നിനക്കായിലയില്‍
പൊതിഞ്ഞു വച്ച മൈലാഞ്ചി
ദൂരേക്കെറിഞ്ഞു കളയും വരെ..
കയ്യുറക്കുള്ളിലെ
തുന്നിച്ചേര്‍ത്ത വിരലുകളില്‍
ആരും കാണാതിട്ടു തരട്ടെ
ഞാനീ മൈലാഞ്ചിക്കൂട്ട്?
നിരത്തില്‍ നീ
വാര്‍ത്ത രക്തത്തോളം
നിറമുണ്ടാവില്ലതിനെങ്കിലും..
പച്ച ചുവപ്പാകുന്ന
അതേ നിസ്സാരതയോടെ
കാലം
നിന്നെ തിരികെ തന്നിരുന്നെങ്കില്‍..
Tuesday, November 17, 2009
എത്ര നാളായി
എത്ര നാളായി
വെറുതേയൊന്നു
തിരിഞ്ഞു നിന്നിട്ട്
വന്ന വഴിയേതെന്ന്
തിരഞ്ഞു നടന്നിട്ട്..
എത്ര നാളായി
മണ്ണില്‍ നിന്നൊരു
മഞ്ചാടിക്കുരു
ഉള്ളംകയ്യില്‍
ഒളിച്ചു വച്ചിട്ട്..
എത്ര നാളായി
അന്നത്തേപ്പോല്‍
വീണ്ടുമമ്മയു
ടെയുള്ളിലൊന്നു
ചുരുണ്ട് കിടന്നിട്ട്..
Thursday, November 12, 2009
ഉള്ളം ചൊല്ലിയത്
1
ഒരിക്കല്‍...
ചുറ്റും കടലല്ല
കായലല്ല
കുറേ മനുഷ്യര്‍..
അത്രമേലിഷ്ടമാണേകാന്തത
അതിനാല്‍ തുടിക്കുന്നു,
കൊതിക്കുന്നു
ഒരു ആള്‍ക്കൂട്ടത്തിന്‍
കടലിരമ്പം..
2
മറ്റൊരിക്കല്‍....
ഇരുളിന്‍
പൊരുളറിഞ്ഞവനോട്
കുപ്പിവളയുടെ
ചുവപ്പിനെ കുറിച്ച്
പറയുമ്പോള്‍
നിറയുന്നു,ണ്ടകക്കണ്ണില്‍
കറുത്ത നോവിനാല്‍
വെളുത്ത നേരുകള്‍.
Subscribe to:
Posts (Atom)