പെണ്‍കുട്ടി
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.
കാഴ്ചയില്ലാത്ത പെണ്‍കുട്ടി
മഞ്ഞള്‍ തേച്ച് കുളിക്കുന്നു.
അവളെ കൊത്തിവലിക്കുന്നു
നിലാവിന്റെ ഇളംമഞ്ഞക്കണ്ണുകള്‍.
വെയിലിന്നുച്ചിയില്‍
അവള്‍
മഞ്ഞളുടുത്ത് കിടക്കുന്നു.
അവള്‍ക്കുള്ളില്‍
മഞ്ഞള്‍ മണം;
അവളുടെ ദേഹം
മഞ്ഞ ലോഹം.
പൊക്കിളില്‍
കുരുത്ത് പൊങ്ങുന്നു
ഒരു മഞ്ഞള്ച്ചെടി.
