Sunday, October 2, 2011

നിശബ്ദം


ഞാന്‍ വഴിയരികിലെ ഒരു മരം, സ്വയം 
തണല്‍ കൊണ്ട് അടയാളപ്പെടുത്തിയില്ല;
ഫലം കൊണ്ടും.
ചുമലില്‍ കാലത്തിന്റെ മഴുവേറ്റി 
കടന്ന്‍ പോകുന്നു നീ.
ഒരു പോറല്‍ പോലുമേല്ക്കാതെ
ഞാന്‍  വേരറ്റ്  കിടക്കുന്നു .

നിന്റെ തെരുവുകളില്‍ ഞാന്‍ 
കാറ്റത്ത് പാറുന്ന ഒരില. 
പച്ച, മഞ്ഞ, ചുവപ്പ്..
കൊടും ശൈത്യത്തിലുമെന്റെ  
ഋതുക്കള്‍ പൂര്‍ത്തിയാവുന്നു.
ഞാനെന്റെ മേല്‍ തന്നെ
തണുത്തുറഞ്ഞു കിടക്കുന്നു,
ഏത്  വസന്തത്തിലും.

പൂക്കള്‍
നിറങ്ങളുരിഞ്ഞെറിയുന്നു;
ചിരിക്കുന്നു.
കറുത്ത പരിഹാസം,
വെളുത്ത നിസ്സംഗത.

ഉള്ളില്‍, മരതകക്കണ്ണുകളുള്ള 
ഒരു മരംകൊത്തി
സ്വര്‍ഗ്ഗവും നരകവും
കൊത്തുന്നതിന്‍ ശബ്ദം.

പ്രിയമുള്ള ഒരു സ്വരം
പൊഴിഞ്ഞുള്ളിലേക്ക്
ആഴത്തിലാഴത്തില്‍
വീഴുന്നതിന്‍ ശബ്ദം.

ജീവിതം 
മരണത്തെക്കാള്‍
നിശബ്ദം. 

29 comments:

  1. കുറച്ചു നാളുകള്‍ക്ക് ശേഷം ഒരു കവിതയല്ലേ.. വരികള്‍ നന്നായിട്ടുണ്ട്. ജീവിതം മരണത്തേക്കാള്‍ നിശബ്ദം.. അത്ര നിശ്ശബ്ദമാണോ ഇന്നീ ജീവിതങ്ങള്‍ :):)

    ReplyDelete
  2. വളരെ നന്നായി ചിത്രാ....ഓരോ വരിയും, വാക്കും ഇഷ്ടമായി............ആശംസകള്‍

    ReplyDelete
  3. ഹാ! വീണ്ടും വായിക്കണം ഈ കവിത.മനോഹരം!

    ReplyDelete
  4. ഉള്ളില്‍, മരതകക്കണ്ണുകളുള്ള 
    ഒരു മരംകൊത്തി
    സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം

    നന്നായി

    ReplyDelete
  5. ..സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം...

    അതീവഹൃദ്യമായ ശബ്ദം വരികള്‍ മുറിച്ച്‌ പറക്കുന്നു ചിത്രാ..

    ReplyDelete
  6. പ്രിയമുള്ള ഒരു സ്വരം
    പൊഴിഞ്ഞുള്ളിലേക്ക്
    ആഴത്തിലാഴത്തില്‍
    വീഴുന്നതിന്‍ ശബ്ദം.- ഈ വരികൾ മനസ്സിലേക്ക് തുള്ളിതിള്ളിയായി വീഴുന്നത് ശ്രദ്ധിച്ച് കുറച്ചു നേരം ഇരുന്നു ഞാൻ. കവിത മുഴുവനായും ഉൾക്കൊള്ളാൻ എനിക്കായില്ലെങ്കിലും.

    ReplyDelete
  7. നിശ്‌ബദതയില്‍ ഒരുപാട് കാര്യങ്ങള്‍ നിന്നോട് പറയാനുണ്ട്

    നൈസ്

    ReplyDelete
  8. ഉള്ളില്‍, മരതകക്കണ്ണുകളുള്ള
    ഒരു മരംകൊത്തി
    സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം.


    പ്രിയമുള്ള ഒരു സ്വരം
    പൊഴിഞ്ഞുള്ളിലേക്ക്
    ആഴത്തിലാഴത്തില്‍
    വീഴുന്നതിന്‍ ശബ്ദം.

    വളരെയിഷ്ടപ്പെട്ട വരികള്‍..

    ReplyDelete
  9. "ഉള്ളില്‍, മരതകക്കണ്ണുകളുള്ള
    ഒരു മരംകൊത്തി
    സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം."

    എന്തൊരു ഭംഗി...

    ReplyDelete
  10. അടിമുടി കവിത പൂത്ത ഒരൊറ്റ മരം.
    എങ്ങനെ എഴുതുന്നു,
    ഇത്ര മനോഹരമായി
    ഇത്ര ഏകാന്തത!

    ReplyDelete
  11. ഇപ്പോള്‍
    ദൂരങ്ങളെത്രയോ അരികില്‍ ..
    എങ്കിലുമെത്രയരികില്‍ ? ..............................................

    ReplyDelete
  12. മനുഷ്യന്റെ
    നിത്യമായ
    ഏകാകിതയെ
    സ്പർശിക്കുന്ന
    കവിത...
    ഭാവുകങ്ങൾ..

    ReplyDelete
  13. ജീവിതം
    മരണത്തെക്കാള്‍
    നിശബ്ദം.

    ഓരോ വരിയും ഇഷ്ടായി ആശംസകള്‍

    ReplyDelete
  14. ഉള്ളില്‍, മരതകക്കണ്ണുകളുള്ള
    ഒരു മരംകൊത്തി
    സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം.

    പ്രിയമുള്ള ഒരു സ്വരം
    പൊഴിഞ്ഞുള്ളിലേക്ക്
    ആഴത്തിലാഴത്തില്‍
    വീഴുന്നതിന്‍ ശബ്ദം.

    ജീവിതം
    മരണത്തെക്കാള്‍
    നിശബ്ദം.
    ഒരുപാടു ഇഷ്ടായി

    ReplyDelete
  15. ജീവിതം മരണത്തേക്കാള്‍ നിശ്ശബ്ദം. ഏകാന്തതയെ വളരെ നന്നായി വരച്ചിരിക്കുന്നു

    ReplyDelete
  16. വാക്കുകൾ നഷ്ടപ്പെടുന്ന അപൂർവത.!

    ReplyDelete
  17. ഉള്ളില്‍, മരതകക്കണ്ണുകളുള്ള
    ഒരു മരംകൊത്തി
    സ്വര്‍ഗ്ഗവും നരകവും
    കൊത്തുന്നതിന്‍ ശബ്ദം.

    പ്രിയമുള്ള ഒരു സ്വരം
    പൊഴിഞ്ഞുള്ളിലേക്ക്
    ആഴത്തിലാഴത്തില്‍
    വീഴുന്നതിന്‍ ശബ്ദം.

    ഹോ.. എന്തൊക്കെയോ അനുഭൂതികള്‍ നിറച്ചു തന്നു വരികള്‍..സുന്ദരം രാമൊഴീ..

    ReplyDelete
  18. ഏറെ നാളുകൾക്കു ശേഷമാണ് ഇവിടെ വരുന്നത്.. വന്നു വീണതോ കവിതയുടെ അസാധ്യ ഭംഗിയിലേയ്ക്ക്... സ്ത്രീകളിലേറ്റം വിഷാദഭരിത നീ...

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. PARAYAN VENDI PARAUKAYANENNU KARUTHARUTHU....PARAYATHIRIKKAN PATTATHATHU KONDU PARAUKAYANU....AWSUM..THOUGHT PROVOKING.....

    ReplyDelete
  21. ജീവിതം
    മരണത്തെക്കാള്‍
    നിശബ്ദം.

    ReplyDelete