ഇന്നൊഴുക്കിയ വിയര്‍പ്പ് വീതിച്ചതില്‍ മിച്ചം വന്നതീ, കുതറി യോടുന്ന വിശപ്പ്. നാലേട്ടന്‍മാരുമവരുടെ പെണ്ണുങ്ങളും നാലു മൂലകള്‍ പായ്‌വിരിച്ചെടുത്തപ്പോള്‍ കാല്‍ നീട്ടാനെനിക്കു മമ്മയ്ക്കും മിച്ചമായതീ മഴത്തൂളലേറ്റു തണുത്ത ചെമ്മണ്‍തറ.. കാട് മുഴുവന്‍ നാട്ടാരെടുത്തപ്പോള്‍ പുഴയായ പുഴയെല്ലാം ഒഴുകി മറഞ്ഞപ്പോള്‍ നെല്‍പ്പച്ചകളൊക്കെയും ചുമപ്പില്‍ കുതിര്‍ന്നപ്പോള്‍ താളും തകരയും കണി കാണാതായപ്പോള്‍ മിച്ചം വന്നത് ട്രൈബലെന്നൊരു വിളിപ്പേര്‍ |
Thursday, March 26, 2009
മിച്ചം വന്നത്
Wednesday, March 4, 2009
ആരോടെന്നില്ലാതെ
പാമ്പിഴഞ്ഞു വന്ന് മാളമന്വേഷിച്ചു ചവിട്ടി നില്‍ക്കാന്‍ പോലും ഭൂമിയില്ലായിരുന്നു. കിളി പറന്നു വന്ന് കൂടന്വേഷിച്ചു ചൂണ്ടിക്കാണിക്കാന്‍ ഒരു മരമില്ലായിരുന്നു. അവസാനശ്വാസം വലിക്കുമ്പോള്‍ മീനൊരിറ്റു വെള്ളം ചോദിച്ചു ഉമിനീരു വറ്റിപ്പോയി. വീട് നഷ്ടമായവര്‍, തെരുവിലേക്കിറങ്ങിയവര്‍.. നിന്റെയുള്ളില്‍ ഞാനില്ലാതാവുന്ന നിമിഷം എനിക്കും എന്റെ വീട് നഷ്ടമാവും അവര്‍ ക്കൊപ്പം ഞാനും തെരുവിലേക്കിറങ്ങും ഭൂമിക്ക് അവകാശികളില്ലാതാവും.. |
Subscribe to:
Posts (Atom)