അടങ്ങാത്ത കുതിപ്പിനെ
നാലു ചുവരുകള്ക്കുള്ളി
ലേക്കൊതുക്കവേ
പാളികളില്ലാത്ത
ഈ ജനല്
ഒരു മധ്യവര്ത്തിയാവുന്നു,
എനിക്കും നിനക്കുമിടക്ക്..
അദൃശ്യമായ
ഒരു തിരശീല മാത്രം
ഇടക്കിടെ
കാറ്റത്തിളകുന്നു.
ഒടുങ്ങാത്ത രഹസ്യങ്ങളുമായി
ഒരു ആകാശം മുഴുവന്
അവിടെ കമിഴ്ന്നു കിടക്കുന്നു
താഴെ ഭൂമിയും..