Thursday, September 17, 2009

ഒന്നും ഒന്നും ചേര്‍ന്ന്

ഇമ്മിണി വലിയ ഒന്നായി

നിറഞ്ഞു നിന്നിരുന്നു

നീ, മുന്‍പൊക്കെ.


ഇന്ന്, വീണുടഞ്ഞ

കണ്ണാടി പോലെ

നീ മനസ്സിലെവിടെയും

ചിതറിക്കിടക്കുന്നു.


നിന്നെക്കടന്നു പോകുമ്പോഴെല്ലാം

എ¨Ê ചിന്തകള്‍ക്ക്‌

മുറിവേല്‍ക്കുന്നു.

No comments:

Post a Comment