Saturday, September 26, 2009

നനവറിയാതെ

മഴ നനയുന്ന പോലെ

ഇളവെയിലില്ലാതെ

ഒരുച്ച കനക്കുന്ന പോലെ

ഒരു പൂ വിടരാതെ

വസന്തം വന്നു പോവുന്ന പോലെ

ശബ്ദം നഷ്ടപ്പെട്ട ഒരു ഗസല്പോലെ..

ഇന്നിവിടെയിങ്ങനെ..

1 comment:

  1. ഒരോ വരിയും കവിത നിറച്ചു വച്ച ചിത്രകുംഭങ്ങള്‍

    ReplyDelete