Sunday, February 7, 2010

കാഴ്ച

മട്ടുപ്പാവിലെ ചെടി,
അയലത്തെ തൊടിയിലെ
മരങ്ങളുമായത്‌
കുശലം പറയുമ്പോള്‍
പാടേ തകരുന്നുണ്ട്‌
ഇടയിലുള്ള മതിലുകള്‍.
ഞൊടിയിടയില്‍ തളിര്‍ക്കുന്നുണ്ട്‌ 
പക്ഷിക്കണ്ണില്‍
ഭൂമിയും ആകാശവും
വെളിപ്പെട്ടവരുടെ കാട്‌.

കുഴലിലൂടെയെങ്കിലും,
ഒഴുകി വരുന്നുണ്ട്‌
ഒരു നദി.

നദിയുടെ ഓര്‍മ്മയില്‍
പച്ച പിടിച്ച്‌ നില്‍പ്പുണ്ട്‌
ഒരു കാട്‌;
കാടിണ്റ്റെ ഓര്‍മ്മയില്‍
ഒഴുകിയകലുന്നുണ്ട്‌
ഒരു നദി.

നനവിലിരുണ്ട മണ്ണിലേക്ക്‌
ഒരു ഇല പൊഴിക്കുന്നുണ്ട്‌
മട്ടുപ്പാവിലെ ചെടി,
ഇലക്കിടക്കയിലേക്കിതാ 
എന്‍റെ ശിഷ്ടവും എന്ന്‌.

നഗരമധ്യത്തില്‍
പുലരുന്ന കാടിനെ
ഒഴുകുന്ന നദിയെ
ഇല പൊഴിക്കുന്ന ചെടിയെ
നെഞ്ചിലേറ്റുന്നുണ്ട്‌
കവിതയെഴുതുന്നൊരാള്‍.

(ഹരിതകത്തില്‍ പ്രസിദ്ധീകരിച്ചത്)

9 comments:

  1. കുഴലിലൂടെയെങ്കിലും,
    ഒഴുകി വരുന്നുണ്ട്‌
    ഒരു നദി.

    ചിത്രാജീ..കൊള്ളാമീ കാഴ്ച..

    ReplyDelete
  2. ഒരു നിവൃത്തീം ഇല്ല ചിത്രേ...കോണ്‍ക്രീറ്റ് കാടുകള്‍ കണ്ട് മനം മടുത്തിരിക്കുന്നൂലേ.കവികള്‍ മത്സരിച്ച് പുഴകള്‍ക്ക് ചരമഗീതങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന കാലവുമാണ്.കുഴലിലൂടെയെങ്കിലും ഒഴുകി വരുന്നീ 'നദിയെ' കണ്ട് നിര്‍‌വൃതിയടയാം തല്‍ക്കാലം.

    'നഗരമധ്യത്തില്‍
    പുലരുന്ന കാടിനെ
    ഒഴുകുന്ന നദിയെ
    ഇല പൊഴിക്കുന്ന ചെടിയെ
    നെഞ്ചിലേറ്റുന്നുണ്ട്‌
    കവിതയെഴുതുന്നൊരാള്‍'

    അപ്പോ ഓക്കെ.ഉള്ളതോണ്ട് ഓണം പോലേട്ടോ :)
    നിസ്സഹായത നിഴലിക്കുന്നു വരികളില്‍.ആശംസകള്‍

    ReplyDelete
  3. ഈ കവിതയെ നെഞ്ചേറ്റുന്നുണ്ട് മറ്റൊരാള്‍...!!!

    ReplyDelete
  4. കവിത നന്നായിരിക്കുന്നു

    ReplyDelete
  5. ഇതെല്ലാം വായിച്ച്
    ഒന്നും മനസ്സിലാകാതെ
    സ്റ്റാന്‍റ് വിട്ട് പോകുന്നുണ്ട് ഈ ഞാന്‍

    ReplyDelete
  6. വായനയ്ക്കും അഭിപ്രായത്തിനും നന്ദി എല്ലാവര്‍ക്കും..

    ReplyDelete
  7. നഗരമധ്യത്തില്‍
    പുലരുന്ന കാടിനെ
    ഒഴുകുന്ന നദിയെ
    ഇല പൊഴിക്കുന്ന ചെടിയെ
    നെഞ്ചിലേറ്റുന്നുണ്ട്‌
    കവിതയെഴുതുന്നൊരാള്‍.
    nice


    S.S

    ReplyDelete