Sunday, January 31, 2010

കുറേ കുട്ടികള്‍

ഒന്നിലേക്കും തുറക്കാത്ത
ജനാലപ്പടിമേലിരുന്ന്‌
നാം ഉറക്കെച്ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്തു
ഇന്നലെ വരെ. 

ഇന്നിനി നാം
പറക്കാനൊരുങ്ങി,
പാതിയില്‍
മുറ്റത്തെ മുള്ളുവേലിയില്‍
കുരുങ്ങിയ,പാവം
കുരുവിക്കുഞ്ഞിനെക്കുറിച്ചാവും
സംസാരിക്കുക.

നാളെ, ഒരുപക്ഷെ
നമ്മുടെയീ മതിലുകള്‍ക്ക്‌
ഈടു കൂട്ടുന്നതെങ്ങിനെയെന്ന്‌
സൂത്രപ്പണികള്‍
തിരയുകയുമാവാം.

അടഞ്ഞ വാതിലുകള്‍ക്ക്‌
ഇരുപുറവും നിന്ന്‌
പുറത്തേക്കുള്ള വഴി
തേടിത്തേടി തളര്‍ന്നൊരിട 
തിരിഞ്ഞു നോക്കുമ്പോള്‍
കുറേ കുട്ടികള്‍,
ആ പഴയ ജനാലപ്പടിമേലിരുന്ന്‌
ഉറക്കെ ചിരിക്കുകയും
ആകാശത്തെക്കുറിച്ച്‌
സംസാരിക്കുകയും ചെയ്യുന്നു.

9 comments:

  1. നാളെ, ഒരുപക്ഷെ
    നമ്മുടെയീ മതിലുകള്‍ക്ക്‌
    ഈടു കൂട്ടുന്നതെങ്ങിനെയെന്ന്‌
    സൂത്രപ്പണികള്‍
    തിരയുകയുമാവാം.

    ഒരുപാട് ഇഷ്ടായീ.. തുടരൂ..!!
    ആശംസകള്‍..!!
    www.tomskonumadam.blogspot.com

    ReplyDelete
  2. poornamayi manasilayilla.. alpam tube light anee...

    ReplyDelete
  3. അതല്ലേ ജീവിതം ? സ്വപ്നങ്ങള്‍ കണ്ടും , എല്ലാം കൈ എത്തി പിടിക്കാന്‍ നോക്കി കിട്ടാതെ അങനെ ..........
    എല്ലാവരും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു എന്ന് മാത്രം
    ഇഷ്ടമായി വരികള്‍ .. ആശംസകള്‍

    ReplyDelete
  4. ...പാതിയില്‍ മുറ്റത്തെ മുള്ളുവേലിയില്‍ കുരുങ്ങിയ,പാവം പക്ഷിക്കുഞ്ഞിനെക്കുറിച്ചാവും സംസാരിക്കുക! - നല്ലവരികള്‍, ആശംസകള്‍ നേരുന്നു!

    ReplyDelete
  5. ഒന്നുകിൽ തുറക്കണം അല്ലെങ്കിൽ ആശാരിയെ പഴിക്കണം.തുറക്കാനുള്ള സൂത്രപ്പണികൾ നോക്കണം. വിലപിക്കുന്നത് വ്വ്യർഥം.

    ReplyDelete
  6. മനോഹരമായ കവിതകള്‍, കാണാന്‍ വൈകി....
    ആശംസകള്‍...

    ReplyDelete
  7. വായനയ്ക്ക്‌ നന്ദി റ്റോംസ്‌, മനോരാജ്‌, അഭി, റിസ്‌, ഗോപാല്‍ ഉണ്ണികൃഷ്ണ, രഞ്ജിത്‌ ചെമ്മാട്‌..

    ReplyDelete
  8. ..പറക്കാനൊരുങ്ങി,
    പാതിയില്‍
    മുറ്റത്തെ മുള്ളുവേലിയില്‍
    കുരുങ്ങിയ,പാവം..
    S.S

    ReplyDelete