കുഴിയാനക്കുഴിയില്‍
കുടിയൊരുക്കുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.
നേരെ നോക്കി
പിന്നോക്കം നടന്ന്
അരിക് ഒഴിഞ്ഞ്
ഒതുങ്ങുന്നു ജീവിതം.
കുഴിയാനക്കുഴിയിലെ
പൂഴിയില്‍ പൊലിയുന്നവര്‍
എത്രയെന്നോ,
ഇന്നാട്ടില്‍.
തിര കണ്ട്
കാല്‍ നനച്ച്
കടല്‍ കണ്ട പോലെ
മടങ്ങുന്നു ജീവിതം.
ഉറയുന്ന ജലമേ
തന്നിട്ടു പോകുമോ
നീയറിഞ്ഞ
ആ ആഴത്തിലെ കടല്‍?
ആ കടലിണ്റ്റെ ആഴം?
ഉറയുന്ന ജലമേ
ReplyDeleteതന്നിട്ടു പോകുമോ
നീയറിഞ്ഞ
ആ ആഴത്തിലെ കടല്‍?
ആ കടലിണ്റ്റെ ആഴം?
കൊള്ളാം
ReplyDeleteനന്നായിട്ടോ...
തിര കണ്ട്
ReplyDeleteകാല്‍ നനച്ച്
കടല്‍ കണ്ട പോലെ
മടങ്ങുന്നു ജീവിതം.
good lines
ReplyDeleteorupaadishtam
നേരെ നോക്കി
ReplyDeleteപിന്നോക്കം നടന്ന്
അരിക് ഒഴിഞ്ഞ്
ഒതുങ്ങുന്നു ജീവിതം.
This comment has been removed by the author.
ReplyDeleteഇങ്ങനെ ഉപ്പുള്ള ഒരു കവിത വായിച്ചിട്ട് നാളേറെയായി
ReplyDeleteനല്ല നമസ്ക്കാരം
http://saakshaa.blogspot.com/
വായനയ്ക്ക് നന്ദി സാജന്‍, മനോഹര്‍ മാണിക്കത്ത്, റ്റോംസ്, രാജേഷ് ചിത്തിര, ഹരിയണ്ണന്‍, സാക്ഷ..
ReplyDelete