ഏഴു കല്ലുകള്‍
ഒരു പന്ത്,
ഒരൊറ്റ മൈതാനം.
കളിക്കാര്‍
കളിക്കാര്‍
വന്നും പോയും.
ആണും പെണ്ണും
ഇടപിണഞ്ഞും,
ഇടപിരിഞ്ഞും.
ഓരോ കളിയും
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കിവയ്ക്കുന്നു.
ഓരോ നിമിഷവും
പാഞ്ഞടുക്കുന്നു
ഒരു പന്ത്.
ഏറ്റവും ഏകാന്തമായി
ഏറ്റവും ഏകാന്തമായി
ഒരു യുദ്ധം.
ഏറ്റവും ഏകാഗ്രമായി
ഒരു ധ്യാനം.
ഏറ്റവും ആര്‍ദ്രമായി
ഒരു ശോകം.
ഏറ്റവും പരിഹാസ്യമായി
ഒരുന്മാദം.
ഇറ്റിച്ച രക്തത്തിനും
ഒരേ നിറം,
ഒരേ മണം,
ഒരേ രുചി.
കനവിലും,
ചോര നനവുള്ള
മണ്ണിലും
ഇന്നന്യര്‍, കണ്ണാടി മാളിക
പണിയുന്നു.
ഒറ്റയായിപ്പോയൊരാള്‍
ഓരോ കളിയും
ഒടുവിലത്തേതെന്ന
മട്ടില്‍ കളിക്കുന്നു.
ഓരോ കല്ലും
ഒടുവിലത്തേതെന്ന്
അടുക്കി വയ്ക്കുന്നു.
അടുക്കുന്ന പന്തിനും
ഇടയില്‍,
വിറയ്ക്കുന്നു കോലം;
കിതയ്ക്കുന്നു കാലം.