Saturday, June 5, 2010

അപരിചിതം

ഒരു മഴയില്‍ നിന്നും  
വന്ന് കയറും,
നിങ്ങള്‍.

ഇറ്റിറ്റ്
ഒട്ടിയൊട്ടി
കുളിരോടെ
ഇടയ്ക്ക് വച്ച്
ഇറങ്ങി നടക്കും.

കുട  നിവര്‍ത്താനൊരുങ്ങി
ചുറ്റിലും നോക്കും.

പൊരിവെയിലില്‍
വിയര്‍ത്ത് വിളര്‍ത്ത്
നടക്കുന്നവരെ കാണും.

അവരുടെ കണ്ണുകളില്‍,
നനഞ്ഞ് കുതിര്‍ന്ന്
നിവര്‍ന്ന കുടയുമായി
നില്‍ക്കുന്ന  നിങ്ങളെ  കാണും.

ഒരൊറ്റ  നിമിഷം,
അപരിചിതരായി നില്‍ക്കും
നിങ്ങളും
അവരുടെ കണ്ണിലെ നിങ്ങളും.

13 comments:

  1. "ചിരപരിചിതമീ ലോകമെങ്കിലും അപരിചിതവുമീ ലോകം."
    നല്ല ആശയം...

    ReplyDelete
  2. നിങ്ങളും
    കണ്ണിലെ നിങ്ങളും....

    എല്ലാത്തിനുമൊടുവില്‍ നിങ്ങള്‍ നിങ്ങളും
    അവര്‍ അവരും ...
    വളരെ നന്നായി

    ReplyDelete
  3. പൊരിവെയിലില്‍ത്തന്നെ

    ReplyDelete
  4. ഇപ്പോഴും കാണുന്നത് പോലും പരിചയമില്ലാതായിരിക്കുന്നു.
    നല്ല കുഞ്ഞു വരികള്‍.

    ReplyDelete
  5. നല്ല ഒതുക്കം,ധ്വനി. ഒരു പകുതി പ്രജ്ഞയില്‍ മഴ പൊഴിയുന്നു, മറു പകുതിയില്‍ വെയില്‍ ജ്വലിക്കുന്നു!

    ReplyDelete
  6. ഇതാണ്‌ ജിവിതം. അവസാനം നമുക്ക് നമ്മുടെ വഴി അവര്‍ക്ക് അവരുടെ വഴി....
    കൊള്ളാം.

    ReplyDelete
  7. കൊള്ളാം
    നന്നായിട്ടുണ്ട്.......

    ReplyDelete
  8. കുട ചൂടുന്നതെങ്ങനെ അവർ പൊള്ളി നിൽക്കവെ
    നനയാതിരിക്കുന്നതെങ്ങനെ ഉള്ളുപൊള്ളുന്ന നേരത്ത്
    അതോ
    അകം നനഞ്ഞ്
    പുറം പൊള്ളണോ.

    മഴ തോരാതെ പെയ്യുന്നുണ്ടല്ലോ കവിതയി.
    താഴത്തെ കവിതയ്ക്ക് കമന്റിടാൻ കഴിയുന്നില്ല.

    ReplyDelete