Tuesday, June 15, 2010

കൂപമണ്ഡൂകം / കിണറ്റിലെ തവള എന്നും പറയും


നാട്ടിലെ കിണറ്റില്‍ 
വീണു,
കാട്ടിലെ ആന.

അടി തെറ്റിയ
ആനയ്ക്കത്ഭുതം.
കണ്ടു നിന്ന
വീട്ടാര്‍ക്കത്ഭുതം.
അറിഞ്ഞെത്തിയ
നാട്ടാര്‍ക്കത്ഭുതം.
പറഞ്ഞു കേട്ട
മാലോകര്‍ക്കുമത്ഭുതം.

ഓ! പോകാമ്പറ..

ഒരു ദിവസമെങ്കില്‍
ഒരു ദിവസം
ആനപ്പുറമേറിയ,
ആര്‍പ്പുവിളി കേട്ട്
കരളു കുളിര്‍ത്ത,
ചാനല്‍ വെളിച്ചത്തില്‍
ചിരിച്ച് കുഴഞ്ഞ,
കിണറ്റിലെ  തവളയുടെ
കണ്ണുകളില്‍ കണ്ട 
അമ്പരപ്പോളം
വരുമോ എന്തും!

പിറ്റേന്ന്,  
ആന കാടിന്റെ
കറുപ്പില്‍ മറഞ്ഞു.
കിണറിരുളില്‍
തവളയും.

അന്നു തൊട്ടിങ്ങോട്ട്
ഒരു നെടുവീര്‍പ്പ് മാത്രം
കിണര്‍വട്ടത്തിലെന്നും
ചുറ്റിത്തിരിഞ്ഞു നിന്നു.

11 comments:

  1. കഴിഞ്ഞ ആഴ്ച പാലക്കാട് (?) ഒരു കിണറ്റില്‍ വീണ കാട്ടാനയുടെ മുകളില്‍ അമ്പരപ്പോടെ ഇരുന്ന ഒരു തവളച്ചങ്ങാതിയുടെ ഓര്‍മയ്ക്ക്..
    ടിവിയില്‍ കണ്ട ഒരു കാഴ്ച..

    ReplyDelete
  2. കിണര്‍ തുറന്നു
    വട്ടത്തില്‍
    കുളം പോലെ
    പടര്‍ന്ന കിണര്‍വട്ടം
    താണ്ടി മുകളിലെത്തി
    തവള.

    ReplyDelete
  3. ഇതു വായിച്ച എനിക്കുമത്ഭുതം!
    ലളിതം സുന്ദരം ....

    ReplyDelete
  4. ആനയ്ക്കാനപ്പൊക്കം, തവളക്കു തവളപ്പൊക്കം എന്നല്ലേ? ഒരു ദിവസമെങ്കിൽ ഒരു ദിവസം, ചാനൽ പ്രഭയിൽ ഒരു നിമിഷമെങ്കിലും നിൽക്കാനുള്ള അശ്ലീല താത്പര്യം, കുറിയ കുറച്ചു വരികളിൽ ഒതുക്കി, നന്നായി

    ReplyDelete
  5. നെടുവീര്‍പ്പുകളുടെ കാലം ...:)

    ReplyDelete
  6. kollaam, oru varththa kaviyute kaikalil ethra nalla kavithayayi.

    ReplyDelete
  7. ആനക്കും തവളക്കും ഒപ്പം ചിത്രക്കും അഭിനന്ദനങ്ങൾ.. കവിത നന്നായട്ടോ..

    ReplyDelete
  8. നന്നായിട്ടുണ്ട്.... :)

    ReplyDelete
  9. നന്നായിട്ടുണ്ട്. go on

    ReplyDelete
  10. കാണാത്ത ലോകങ്ങൾ
    കയറാത്ത ഉയരങ്ങൾ
    കേൾക്കാത്ത ശബ്ദങ്ങൾ

    എന്റേതായിരുന്നില്ല ഇതൊന്നും എന്നോർമ്മിപ്പിക്കുന്ന
    പുതിയ കാഴ്ചകൾ
    ഒക്കെ ഒരു നിമിഷം തന്നിട്ട്
    പിന്വലിക്കുമ്പോൾ
    ആരാണ്
    നിരാശമൂത്ത് ജീവിതം ഒരു നെടുവീർപ്പോളം ചുരുക്കാത്തത്?

    ReplyDelete