ഒറ്റയ്ക്കിരിക്കുന്നവരുടെ
മുറിയില്‍
എന്നോ ഇറങ്ങിപ്പോയവരുടെ
ഗന്ധം.
ചുമരുകളില്‍
ഇര തേടുന്നവര്‍
വല നെയ്യുന്നവര്‍
വരി വരിയായി പോകുന്നവര്‍.
ജനലിനപ്പുറം
ഇളം കടും പച്ചകള്‍, മഞ്ഞകള്‍.
കാറ്റ് പിടിക്കുന്നു, ഇലകളില്‍;
നിറങ്ങളുടെ ഉന്മാദം,
മണ്ണില്‍ നിഴല്പ്പൂരം.
ഒറ്റയ്ക്കിരിക്കുന്നവരുടെ
സന്ധ്യകളില്‍
കൂടണയുന്നു ചിറകടിയൊച്ചകള്‍.
കടുമ്പച്ചത്തഴപ്പുകള്ക്കിടയില്‍
പൊഴിയുന്നു ഒരു ചെമ്പനീര്സൂര്യന്‍.
ഒറ്റയ്ക്കിരിക്കുന്നവരുടെ
ഉള്ളില്‍
ഉള്ളില്‍
രക്തം പോലെ
ഒഴുകിപ്പടരുന്ന ഇരുട്ട്.
ഇരുളിനെ മുറിച്ചുയരുന്നു
ഒറ്റയ്ക്കൊരമ്പിളി.
ഒറ്റയ്ക്കിരിക്കുമ്പോൾ മാത്രം കൂടണയുന്ന ലാവണ്യങ്ങൾ, നൊമ്പരങ്ങൾ, ഇരുൾക്കാഴ്ചകൾ, സൂക്ഷ്മങ്ങൾ- അതിലൂടെ ഊറിത്തെളിയുന്ന സർഗ്ഗചന്ദ്രിക.
ReplyDeleteഒറ്റയ്ക്കിരിക്കുമ്പോള്‍ വായിക്കാന്‍ ഒരു കവിത... :)
ReplyDeleteഇരുളിനെ മുറിച്ചുയരുന്നു
ReplyDeleteഒറ്റ"യ്ക്കൊരമ്പിളി".
ഏകാന്തതേ നീയുമൊരനുരാഗിയാണോ..?
ReplyDeleteനല്ല കവിത.
മൗനം വെടിഞ്ഞു
ReplyDeleteമധുരമാം ഏകാന്തതയെ
നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു
ചിന്തകളില്‍ ചിലന്തി വലനെയ്യുന്നതും
ചിതലരിക്കുന്ന്നതും ഒട്ടപെട്ടുമ്പോള്‍ മാത്രമല്ലേ
നല്ല ഒരു ചിന്തനം
നല്ല ഒരു ചിന്തയാണല്ലോ
ReplyDeleteസഖീ...........ഏകാന്തതേ
ReplyDeleteഒറ്റയ്ക്കിരിക്കുന്നവരുടെ
ReplyDeleteഉള്ളില്‍
രക്തം പോലെ
ഒഴുകിപ്പടരുന്ന ഇരുട്ട്.
ഏകാന്തതയെ പറ്റി സ്മിതാ മീനാക്ഷിയുടെ ഒരു കവിത ഇപ്പോള്‍ വായിച്ചേ ഉള്ളു. രസകരമാണ് ഒരേ വിഷയം പലരീതിയില്‍ കാണുന്ന കാവ്യമനസ്സുകള്‍
ReplyDeleteഭാനു പറഞ്ഞ പോലെ ഒരു ഏകാന്തം ഇപ്പോ വായിച്ചു വന്നേയുള്ളൂ..
ReplyDeleteഒറ്റ്യാക്കാവുന്നതിലെ കാഴ്ചകള്‍ ഇത്രയധികമോന്ന് അതിശയം..ഇഷ്ടപ്പെട്ടു..
ഒറ്റക്കൊരാകാശം.
ReplyDeleteഒറ്റക്കൊരു കടല്‍.
ഒറ്റക്കൊരു വനം.
അതുപോലിതുപോല്‍
ഒറ്റവാക്കുമാവാതെ
ജീവിതം
കൊള്ളാം.
ReplyDeleteനല്ല വരികൾ.
ഇരുളിൽ ഒറ്റയ്ക്കുയരുന്ന അമ്പിളി ഏതു ചാറ്റ് മുറിയിൽ കുടുങ്ങും എന്നത് പുതുകാല ചോദ്യം!
സ്മിത മീനാക്ഷി യെ വായിച്ചു ഇവിടെ വന്നപ്പോള്‍ ഇവിടെയും ഏകാന്തത ...കൂട്ട് നന്നായി
ReplyDeleteകുറച്ച് നാളത്തെ ഏകാന്തതക്ക് ശേഷം രാമൊഴിയുടെ മറ്റൊരു കവിത. ഏകാന്തത കൊള്ളാം
ReplyDeleteഈ ഏകാന്തത ഉന്മത്തമാക്കുകയാണ് മനസ്സിനെ, വളരെ വളരെ.
ReplyDeleteഏകാന്തതയ്ക്ക് ഒരു പോസ്ററ് കൂടി.
ReplyDeleteഏകാന്തതയുടെ നൂറു നെടുവീര്‍പ്പുകള്‍
:)
ReplyDeleteനിറങ്ങളിലൊതുങ്ങാത്ത ഉന്മാദത്തിന്റെ
ReplyDeleteആഴങ്ങളിലെങ്ങനെ ഒറ്റപ്പെടല്‍ വരച്ചെടുക്കും..
ആഘൊഷങ്ങളുടെ വര്‍ണ്ണപ്പകിട്ടാവില്ലെ...
ഹേ... അഴല്‍വിഴുങ്ങി പക്ഷി...
ReplyDeleteനിന്റെ ഏകാന്തതയുടെ ആഴവും പരപ്പും .....മൗനത്തിന്റെ കടലിരമ്പങ്ങളും..... വളരെ കുറച്ചു വരികളില്‍...
ഒറ്റയ്ക്കിരിക്കുന്നവരുടെ
ReplyDeleteഉള്ളില്‍
രക്തം പോലെ
ഒഴുകിപ്പടരുന്ന ഇരുട്ട്.
-എങ്കിലും ഒരമ്പിളി അതിനെ മുറിച്ചുയരുന്നുണ്ടല്ലോ!
കവിത നന്നായി ചിത്രാ...
സ്മിതയുടെ കവിത വായിച്ചു.ഇവിടെ വന്നപ്പോള്‍ ഏകാന്തതയുടെ മറ്റൊരു മുഖം.
ReplyDeleteഒറ്റയ്കായപോലെ
ReplyDeleteആശംസകള്‍
thanks for reading..
ReplyDeleteആൾക്കൂട്ടത്തിനു നടുവിലാണെങ്കിലും ഒറ്റക്കായ് പോകുന്ന നേരങ്ങൾ . ചിറക് പൂട്ടി കൂട്ടിലേക്ക് പറന്ന്പോയ ഓർമ്മക്കിളികൾ .
ReplyDeleteചിത്രയുടെ ഏകാന്തത. വായിച്ച്
ആരൊക്കെയോ ഉണ്ടായിരുന്നവർ
എന്തിനോ വിട്ടകന്നുപോയവർ
ഉറ്റവർ ഉടയവർ എല്ലാം വിട്ടൊരു
ഏകാന്ത തപം ഉള്ളിൽ വെറുതെ
നിരൂപിച്ച് ചാരു കസേരയിൽ
ഞാൻ ചാഞ്ഞു കിടന്നു