Sunday, April 17, 2011

ഒന്പതാം വളവ്


ചുരമെന്ന കവിത 
തുടങ്ങുന്നതിവിടെ,
ഒടുങ്ങുന്നതും.

പച്ചയ്ക്കെന്തൊരു പച്ച!
നോക്കി നോക്കിയിരുന്നാല്‍ 
ഞരമ്പിലോടുന്ന ചോര പോലും 
പച്ച ചൊരിയും.
വേര് നീട്ടി ഇലകളാട്ടി
വായിക്കുന്നവളൊരു കാട്ടുമരമാകും.  

ഉയരത്തിനെന്തൊരുയരം!
പക്ഷിക്കണ്ണായ്  പറക്കും 
ആകാശം മുട്ടുമുന്മാദം;
വേരുകള്‍ തേടിപ്പോകും 
വരികളുടെ കാതല്‍. 

ആഴത്തിനെന്തൊരാഴം!
ആത്മഹത്യാമുനമ്പാണ്;
റിവേഴ്സ് ഗിയറില്‍ 
മരണത്തിലേക്ക് കുതിച്ച 
കമിതാക്കള്‍  വന്ന്‍ ചിരിക്കും,
വെറുതെ വെറുതെ ക്ഷണിക്കും.
ചത്തിട്ടും ചീയാത്ത 
കവിതകള്‍ വായിക്കും.

കറുപ്പും വെളുപ്പും 
മാറിമാറിപ്പൂക്കും .
കറുത്ത പൂക്കള്‍ക്കെന്തൊരു കറുപ്പ്!
പകലിലിരുണ്ട അര്‍ത്ഥങ്ങള്‍ 
ഇരുളില്‍ മിന്നാമിന്നികളാവും
ആകാശത്തോളവും മിന്നും.

ചുരം കഴിഞ്ഞാലും 
വായുവില്‍ തങ്ങിനില്‍ക്കും 
വളവിനപ്പുറം 
കാപ്പി പൂത്ത മണം. 

28 comments:

  1. ചുരം കഴിഞ്ഞാലും
    വായുവില്‍ തങ്ങിനില്‍ക്കും
    വളവിനപ്പുറം
    കാപ്പി പൂത്ത മണം.

    ReplyDelete
  2. പച്ചയിൽ ഉയരത്തിൽ ആഴത്തിൽ കവിതയുടെ മണം.

    ReplyDelete
  3. കവിതയുടെ പച്ചപ്പ് നന്നായിട്ടുണ്ട്.

    ReplyDelete
  4. കവിത കൊണ്ടു തൊട്ടു ചുരത്തിന്റെ ആത്മാവില്‍.
    കാഴ്ചയും കേള്‍വിയും
    സ്പര്‍ശവും ഗന്ധവുമാവുന്ന വരികള്‍.

    മഴക്കുടയില്‍ നനഞ്ഞുപാഞ്ഞൊരുച്ചയില്‍
    മഞ്ഞു കൊണ്ടെഴുതിയ ചുരം
    ചോരച്ചുവപ്പാര്‍ന്ന പൂക്കളാല്‍ നടത്തിയ
    ഇന്ദ്രജാലം ഓര്‍മ്മ വന്നു.
    ചുരത്തിലെ പൂക്കള്‍ക്ക് എന്തിനാണ്
    ഇത്രയും നിറക്കൂട്ടെന്ന പതിവു ചോദ്യത്തിന്
    അന്നു കിട്ടി,ഉത്തരം. നന്ദി.

    ReplyDelete
  5. കവിത... സുന്ദരമായ കവിത.

    ReplyDelete
  6. വീണ്ടും കവിതയുടെ മുഴക്കം ..

    ReplyDelete
  7. ചത്തിട്ടും ചീയാത്ത
    കവിതകള്‍ വായിക്കും.

    ReplyDelete
  8. "ചുരം കഴിഞ്ഞാലും
    വായുവില്‍ തങ്ങിനില്‍ക്കും "
    മാറ്റൊലി

    ReplyDelete
  9. ചുരം കഴിഞ്ഞാലും
    വായുവില്‍ തങ്ങിനില്‍ക്കും
    വളവിനപ്പുറം
    കാപ്പി പൂത്ത മണം. .....

    ഉം.....

    ReplyDelete
  10. ചുരം തരുന്ന ഉന്മാദങ്ങൾ- പച്ചയും ആഴവും കറുപ്പുമെല്ലാം അവയുടെ പരമാവധികളിൽ- കയറിത്തിരിഞ്ഞിറങ്ങിക്കഴിഞ്ഞാൽ ബാക്കിയായി കവിതയിൽ ഉറഞ്ഞു കൂടുന്നത് ...

    ReplyDelete
  11. നന്നായിരിക്കുന്നു..

    ReplyDelete
  12. ആഴത്തിനെന്തൊരാഴം!
    ആത്മഹത്യാമുനമ്പാ.................!

    ReplyDelete
  13. സുന്ദരന്‍ കവിത.വായിച്ചു കഴിഞ്ഞിട്ടും കാപ്പി പൂത്ത മണം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു.ആശംസകള്‍.

    ReplyDelete
  14. കാപ്പിയല്ല കടുകുപൂത്ത മണമാണ് ചുരം കടന്നാലും ഒഴുകി വരുന്നത്. ചിത്രാ കവിത അസ്സലായി...
    'വേരുകള്‍ തേടിപ്പോകും
    വരികളുടെ കാതല്‍...'

    ReplyDelete
  15. പകലിലിരുണ്ട അര്‍ത്ഥങ്ങള്‍

    ishtaayi
    All the Best

    ReplyDelete
  16. ചുരം കഴിഞ്ഞാലും
    വായുവില്‍ തങ്ങിനില്‍ക്കും
    വളവിനപ്പുറം
    കാപ്പി പൂത്ത മണം.

    ha!നാട് എന്‍ വീട് എന്‍ വയനാട്..!!

    ReplyDelete
  17. ചുരം കയറുന്ന പോലെ കവിതയും മനസ്സിലേക്ക് കയറി

    ReplyDelete
  18. ചിലകവിതകളുണ്ടാകും വല്ലാത്തൊരുന്മാദം.

    ReplyDelete
  19. അതെ, പച്ചയ്ക്കെന്തൊരു പച്ച.
    ഉയരത്തിനെന്തൊരു ഉയരം
    ആഴത്തിനെന്തൊരു ആഴം
    കറുത്ത പൂക്കൾക്കെന്തൊരു കറുപ്പ്......

    കവിതയുടെ ഉന്മാദം.

    അഭിനന്ദനങ്ങൾ.

    ReplyDelete
  20. നല്ല കവിത താങ്കളുടെ മറ്റുള്ള

    കവിതകളില്‍ നിന്നും വത്യസ്ഥമാര്‍ന്ന അനുഭവം

    ReplyDelete
  21. കവിത വളരെ മനോഹരം.
    പിന്നോട്ടു നടന്നു
    മരണത്തിലേക്കു കുതിച്ച
    എന്നായിരുന്നുവെങ്കില്‍ ഈ മനോഹാരിത
    ഇരട്ടിക്കുമായിരുന്നുയെന്നാണു എന്റെ പക്ഷം

    ReplyDelete
  22. ചുരം കഴിഞ്ഞാലും
    വായുവില്‍ തങ്ങിനില്‍ക്കും
    വളവിനപ്പുറം
    കാപ്പി പൂത്ത മണം.

    haiiiiiiiiiiiii

    ReplyDelete
  23. വയനാട്ടുകാരിയാണോ? ആ കാപ്പി പൂത്ത മണം... :)

    ReplyDelete
  24. @sindhu,vayanattukariyalla..enkilum swantham nadu pole thanne priyamulla sthalamanu..kure nal avide thamasichirunnu..athrayum pore kappi pootha manamariyan..:)

    ReplyDelete