പുറത്തേക്കിറങ്ങുമ്പോള്‍
പടിക്കലൊരു പട്ടി
ഒരു പ്രാവിന്റെ ജഡം
തട്ടിക്കളിക്കുന്നു
കടിച്ചു വലിയ്ക്കുന്നു.
മടങ്ങി വന്നപ്പോള്‍
പട്ടിയെ കണ്ടില്ല,
പ്രാവിനെയും.
കുറച്ച് തൂവലുകള്‍
ചിതറിക്കിടക്കുന്നു.
ചവിട്ടാതെ നടന്നു.
മുറിയിലെത്തി
വാതില്‍ ചാരി.
ഉള്ളില്‍ ഉള്ളതെല്ലാം
ചിതറിക്കിടക്കുന്നു.
എന്റെയുള്ളിലും ചിലെതെല്ലാം ചിതറി....
ReplyDelete(അത് കണ്ടപ്പോള്‍ തന്നെ തിരിച്ചു പോരണമായിരുന്നു.)
ReplyDeleteകൊച്ചു കവിത .പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്ന വരികള്‍ .ആശംസകള്‍
അകത്തു ചിതറിയതു പിന്നെയാണറിഞ്ഞത്,ല്ലേ..
ReplyDeleteചിന്തിപ്പിക്കുന്ന ഒരു കൊച്ചു കവിത..
ReplyDeleteവളരെ നന്നായിട്ടുണ്ട് ..അകവും പുറവും തിരയണം നമ്മള്‍ ..
ഉള്ളിൽ ചിതറുന്നുണ്ട്!
ReplyDeleteഇത്തിരി മുന്‍പ് പിന്നിലെ ബാല്‍ക്കണിയില്‍ നിന്നു ഞാന്‍ കണ്ട ദയനീയ ദൃശ്യമാണല്ലോ ചിത്ര ഇവിടെ ... ചോര പറ്റിപ്പിടിച്ച പ്രാവിന്‍ തൂവലുകള്‍ ..
ReplyDeleteThis comment has been removed by the author.
ReplyDeleteഒന്ന് കുളിച്ച് കഴിയുമ്പോള്‍ അതും കാണാതാകും.
ReplyDeleteപട്ടി കടിച്ചുവലിച്ച ജഡം പ്രാവിന്റെയോ ? തിരക്കില്‍ ശരിക്കും ശ്രദ്ധിച്ചു കാണില്ല. അതൊരു മനുഷ്യന്റെയാവും. അവന്റെ തൂവലുകളും.
ReplyDeleteചിതറികിടന്ന തൂവലുകളും പറന്നകന്നേക്കാം..
ReplyDeleteഉള്ളില്‍ ഉള്ളതെല്ലാം
ReplyDeleteചിതറിക്കിടക്കുന്നു.
nalla bhaasha....congraats...............
ഈ ചിതറല്‍, അതെ അത് തന്നെയാണ് കവിയെ കവിയാക്കുന്നത്.
ReplyDeleteആശംസകള്‍ ..
ReplyDeleteഇഷ്ടായ്..........(എന്റെ കവിതകൂടി ഒന്നു വായിക്കൂ)
ReplyDeleteനന്നായി......
ReplyDelete