Sunday, August 5, 2012

മഴയില്‍, മലയില്‍

മലയിറങ്ങി വരുന്നു 
മഴ 
മഴയിലിറങ്ങി വരുന്നു 
മല.

മഴ 
നീയെന്ന്‍ കണ്ട്
മഴയും 
നീയെന്ന്‍ കണ്ട് 

ഞാന്‍ 
മല കയറി വന്നു 
ഞാന്‍ 
മാമല കയറി വന്നു.

മലയിറങ്ങിപ്പോയ് 
മഴ.
മഴയിറങ്ങിപ്പോയ 
മല.

മലയില്‍ മഴ നെയ്ത 
പച്ചിലച്ചാര്ത്തുകള്‍.

നീട്ടിയ വിരല്‍ത്തുമ്പില്‍ 
മലയിറങ്ങാന്‍ മറന്ന 
ഒരു കാര്‍മേഘം. 

6 comments:

  1. ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ :).

    ReplyDelete
  2. പിന്നെ മഴേമില്ല മലേമില്ല...

    ReplyDelete
  3. ക്ഷമിക്കണം ഒന്നും മനസിലായില്ല.

    ReplyDelete
  4. 'നീട്ടിയ വിരല്‍ത്തുമ്പില്‍
    മലയിറങ്ങാന്‍ മറന്ന
    ഒരു കാര്‍മേഘം. '

    ReplyDelete
  5. ഇപ്പോല്‍ മലയില്ലാതെ, മഴയില്ലാതെ, വിരല്‍തുമ്പില്‍ ഒരു കാര്‍മേഘക്കീറില്ലാതെ...

    ReplyDelete