Saturday, August 25, 2012

ചുമര്‍ചിത്രങ്ങള്‍

മുടിയഴിച്ചിട്ട ഒരു പെണ്ണ്,
അവളുടെ കണ്ണില്‍ വെയില്‍.
ഒരു നോട്ടം മതി 
ചുമരില്‍ നിന്നവള്‍ 
ഉള്ളിലേക്കിറങ്ങിക്കിടക്കും.

ചുമര് തകര്‍ത്ത് 
ഒരാനക്കൂട്ടമിറങ്ങും
അലകളൊഴിഞ്ഞൊരു 
തടാകം കലങ്ങിമറിയും.
മീന്‍ കൊത്താതൊരു പൊന്മാന്‍ 
ഇലകള്‍ക്കുള്ളില്‍ മറയും,
കാടകം തുടിക്കും.

മുറിക്കുള്ളില്‍ പാറും 
ഒരു ശലഭം.
വഴുക്കുന്ന കല്ലില്‍, 
പടരുന്ന വള്ളിയില്‍,
വെയില്‍ക്കുന്നിന്നുച്ചിയില്‍,
കിളിച്ചുണ്ടനങ്ങുന്നൊരൊച്ചയില്‍,
മഴപ്പാറലേല്‍ക്കുന്നൊരിലയില്‍,
മുക്കുറ്റി നിറമുള്ളോരോര്‍മ്മയില്‍  
ചെന്നിരിക്കും.
ഇരുള്‍ വീഴും മുന്നേ 
ചുമരിലേക്ക് ചായും.

ശലഭച്ചിറകില്‍ ചെന്നിരിക്കെ 
കണ്ണൊരു പൂവാകും,
തേന്‍ തുളുമ്പും 
പൂമ്പൊടി ചിതറും. 

മുറിക്കുള്ളില്‍ 
വിരിയും, 
ഒരു പ്രപഞ്ചം.

14 comments:

  1. ശലഭച്ചിറകില്‍ ചെന്നിരിക്കെ
    കണ്ണൊരു പൂവാകും,
    തേന്‍ തുളുമ്പും
    പൂമ്പൊടി ചിതറും.

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  2. 'ചുമര്‍ചിത്രങ്ങള്‍' മുറിക്കുള്ളില്‍
    വിരിയും,
    ഒരു പ്രപഞ്ചം.
    നന്നായിരിക്കുന്നു വരികള്‍
    ഓണാശംസകള്‍

    ReplyDelete
  3. നന്നായിട്ടുണ്ട്.. അസ്സൽ..

    ReplyDelete
  4. നല്ല വരികള്‍ ..
    ഇഷ്ടായി ..ഓണാശംസകള്‍

    ReplyDelete
  5. നല്ല ഭാവനയും വാക്കും

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. കവിത നന്ന്.ആശംസകള്‍

    ReplyDelete
  8. പേരുപോലെ ഒരു പാട് ചിത്രങ്ങള്‍ മനസ്സിലെക്കെത്തിക്കുന്ന കവിത. നന്നായി.......സസ്നേഹം

    ReplyDelete
  9. നന്നായി.
    ഈ കവിത എഴുതുവാന്‍ ഇടയായ സാഹചര്യം പറയാമോ ?

    ReplyDelete
  10. ശലഭച്ചിറകില്‍ ചെന്നിരിക്കെ
    കണ്ണൊരു പൂവാകും,
    തേന്‍ തുളുമ്പും
    പൂമ്പൊടി ചിതറും.

    മുറിക്കുള്ളില്‍
    വിരിയും,
    ഒരു പ്രപഞ്ചം.

    ഉള്ളില്‍ ഒരു പ്രപഞ്ചം നിറയുന്നു. നന്ദി.

    ReplyDelete
  11. ശലഭച്ചിറകില്‍ ചെന്നിരിക്കെ
    കണ്ണൊരു പൂവാകും,
    തേന്‍ തുളുമ്പും
    പൂമ്പൊടി ചിതറും.

    മുറിക്കുള്ളില്‍
    വിരിയും,
    ഒരു പ്രപഞ്ചം.

    ഉള്ളില്‍ ഒരു പ്രപഞ്ചം നിറയുന്നു. നന്ദി.

    ReplyDelete