വഴിയിൽ
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.
തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.
വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.
അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.
ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.
അവർ കാണുന്ന കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.
കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.
ഒരു കുഞ്ഞുറങ്ങുന്നു.
കൂടെയുറങ്ങുന്നു
ഒരു പട്ടിക്കുട്ടി.
തണുപ്പുണ്ട്;
രണ്ടും
ചുരുണ്ട് കൂടിക്കിടക്കുന്നു.
വിശപ്പുണ്ട്;
ഇരുവയറൊട്ടിക്കിടക്കുന്നു.
അവരൊന്നിച്ച്
കാണുന്ന കിനാവിലേക്ക്
അടുത്ത വീടുകളിൽ
മീൻ പൊരിക്കുന്ന
മണമൊഴുകിയെത്തുന്നു.
ഇരുവരും
വയറു നിറച്ചുണ്ണുന്നു
പുതച്ച് മൂടിക്കിടക്കുന്നു.
അവർ കാണുന്ന കിനാവിന് പുറത്ത്
കിനാവ് കാണാത്തൊരു ലോകം.
കിനാവ് കാണാത്ത
ലോകത്തിന്റെ നെറുകയിൽ
ഏതോ ഒരു കുഞ്ഞും
ഏതോ ഒരു പട്ടിക്കുട്ടിയും
വെയിലിൽ
പൊരിഞ്ഞ് കിടന്നുറങ്ങുന്നു.
ഉള്ളിലെവിടെയൊക്കെയോ സ്പര്‍ശിക്കുന്നതരത്തിലൊരു രചന. നന്നായിരിയ്ക്കുന്നു.
ReplyDeleteമീനേ പോലെ പൊരിയുന്ന അവര്ക്ക് പുതപ്പിന്റെ ആവശ്യം ഉണ്ടോ
ReplyDeleteആ സംശയത്തിന്റെ വളരെ മുകളിൽ കവിത നഷ്ട്ടപ്പെടുന്ന ഔദാര്യത്തിന്റെ മണം പരത്തുന്നുണ്ട്
അവർ കാണുന്ന കിനാവിന് പുറത്ത്
ReplyDeleteകിനാവ് കാണാത്തൊരു ലോകം.
നന്നായിരിക്കുന്നു.
വഴിയോര ജന്മങ്ങള്‍ക്ക് കിനാവുകാണാനല്ലോ ലോകം!
ReplyDeleteനല്ല വരികള്‍
ആശംസകള്‍
Simple and humble...
ReplyDeleteകിനാവ് കാണാത്തൊരു ലോകം...
ReplyDeleteതൊടുന്ന വരികള്‍..
വിശപ്പിനൊരേ നിറം,ഭാവം.!!
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ....
No comments
ReplyDelete