Friday, February 27, 2009

ഇനിയും കാത്തിരിക്കുന്നവര്‍ക്കായ്‌








അരിയും മുളകും 
വാങ്ങാന്‍ 
കടലില്‍ പോയവന്‍ 
ഇരുപത്‌ കൊല്ലം കഴിഞ്ഞും 
മടങ്ങി വന്നില്ല. 


കാത്തിരിക്കുന്നവളുടെ 
പുകയലിഞ്ഞ കണ്ണുകളില്‍ 
കാണാം 
ഒരു കടല്‍. 
വര്‍ഷങ്ങള്‍ക്കക്കരെ നിന്ന് 
തീരത്തേക്ക്‌ 
തുഴഞ്ഞടുക്കുന്ന 
ഒരു കുഞ്ഞു വള്ളം. 
വാപ്പയോടൊത്തുണ്ണാന്‍ 
കാത്ത്‌,മയങ്ങിപ്പോയ 
കുഞ്ഞുകിടാങ്ങളുടെ സ്വപ്നം. 


വീട്ടുമുറ്റത്തെ 
കിണര്‍വെള്ളത്തിലുപ്പ്‌ ചേര്‍ത്തത്‌ 
അവളുടെ കണ്ണീരോ കടലോ..

1 comment:

  1. "വീട്ടുമുറ്റത്തെ
    കിണര്‍വെള്ളത്തിലുപ്പ്‌ ചേര്‍ത്തത്‌
    അവളുടെ കണ്ണീരോ കടലോ"

    കണ്ണിരുമല്ല, കടലുമല്ല...‍. പിന്നെയാരെന്ന് സ്വയം ചോദിച്ചു നോക്കി. കാലമാണോ അതോ വിധിയാണോ? അല്ലെന്ന്‌ മറുപടി. എന്റെ യുക്‌തിക്ക് നിരക്കാത്തതിനാല്‍ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല. ഒടുവില്‍ എനിക്ക് കിട്ടിയ ഉത്തരം സാഹചര്യമെന്നാണ്‌.

    ReplyDelete