Tuesday, November 17, 2009

എത്ര നാളായി

എത്ര നാളായി

വെറുതേയൊന്നു

തിരിഞ്ഞു നിന്നിട്ട്‌

വന്ന വഴിയേതെന്ന്‌

തിരഞ്ഞു നടന്നിട്ട്‌..

എത്ര നാളായി

മണ്ണില്‍ നിന്നൊരു

മഞ്ചാടിക്കുരു

ഉള്ളംകയ്യില്‍

ഒളിച്ചു വച്ചിട്ട്‌..

എത്ര നാളായി

അന്നത്തേപ്പോല്‍

വീണ്ടുമമ്മയു

ടെയുള്ളിലൊന്നു

ചുരുണ്ട്‌ കിടന്നിട്ട്‌..

2 comments:

  1. എത്ര നാളായി
    ഇങ്ങിനെയൊരു കവിത് വായിച്ചിട്ട്..

    ReplyDelete
  2. best ennuparanjal very best poem

    www.entejanaalakkal.blogspot.com

    ReplyDelete