Saturday, November 28, 2009

ഒരു ചിരി

ഒരുവള്‍ 
അമേരിക്കയില്‍ നിന്ന്‌ 
ഉണര്‍ന്നെണീറ്റ പാടെ 
മറ്റൊരുവള്‍ 
ചെന്നൈയില്‍ നിന്ന്‌ 
പണികളെല്ലാമൊതുക്കിയിട്ട്‌ 
പിന്നെയുമൊരുവന 
ടുത്തെന്നുമകലത്തെന്നും 
അഴിഞ്ഞൊഴിഞ്ഞ്‌ 
നിഴലുകള്‍ക്കിടയില്‍ നിന്ന്‌.. 


അദൃശ്യമായൊരു കണ്ണി, 
അവള്‍. 
ഒരു നിമിഷം കൊണ്ട്‌ 
ദൂരത്തെ വെന്നവള്‍, 
സമയത്തിന്നധിദേവത. 


ഉള്ളിലേക്കുള്ള ദൂരം 
അളന്നളന്നവള്‍ 
പിന്നിട്ട കാലങ്ങള്‍ 
തിരികെ നടക്കുന്നു; 
വര്‍ഷങ്ങള്‍ക്കപ്പുറം 
കിതച്ചോടിയെത്തുന്നു. 


മുറ്റത്തെ മുല്ലയില്‍ 
അഴകോടെ 
പൂവിട്ടു നില്‍പ്പുണ്ട്‌, 
വിളറിയ ഒരു ചിരി.. 

3 comments:

  1. അദൃശ്യമായൊരു കണ്ണി... അതു പോട്ടാതെ ഇപ്പോഴും കാക്കുന്നുണ്ടല്ലൊ... വര്‍ഷങ്ങള്‍ക്കപ്പുറം കിതച്ചുകൊണ്ട്‌ ഇപ്പോഴും ഓടിയെത്തുന്നുണ്ടല്ലൊ... ഭാഗ്യം...

    ReplyDelete
  2. അദൃശ്യമായൊരു കണ്ണി,
    അവള്‍.
    ഒരു നിമിഷം കൊണ്ട്‌
    ദൂരത്തെ വെന്നവള്‍,
    സമയത്തിന്നധിദേവത.
    nice :)

    ReplyDelete
  3. വായനക്ക്‌ നന്ദി സന്തോഷ്‌, സാജന്‍..

    ReplyDelete