Monday, December 7, 2009

വിരുന്ന്

മൂത്തകുന്നത്തേക്കുള്ള വഴിയില്‍
ഒരു പാലം കടന്നാലുടന്‍
ഒരു വീട്
പൂത്ത് നില്‍ക്കുന്നത് കാണാം.
ഒന്നല്ല രണ്ടല്ല
പല നിറങ്ങളില്‍,
ഒരു കുഞ്ഞു ചിത്രകാരിയുടെ
ചായക്കൂട്ട് പോലെ.
മേലെയുള്ള
അതിരുകളില്ലാത്ത കാന്‍വാസില്‍
ആര്‍ക്കും തൊട്ടെഴുതാം
നിറങ്ങളുടെ മഹാകാവ്യം.
വീട്ടുകാര്‍ അറിയുന്നുണ്ടാവുമോ
ദിവസവും
എത്ര ജോടി കണ്ണുകള്‍ക്കാണ്‌
അവര്‍ വിരുന്നേകുന്നതെന്ന് ?

6 comments:

  1. ശരിയാണ്.. നമ്മള്‍ അറിയാതെ എത്രയോ കണ്ണുകള്‍ നമ്മുക്കു വിരുന്നുകാര്‍ ആകുന്നു.....

    നന്നായിരിക്കുന്നു...

    ആശംസകള്‍

    ReplyDelete
  2. ആറാമത്തെ വരിയിലേക്ക് ഞാനും............

    ReplyDelete
  3. വഴക്കമുള്ള ഭാഷ
    സ്നേഹപൂര്‍വ്വം
    ഷാജി

    ReplyDelete
  4. നല്ല വരികള്‍ ; ഇഷ്ടായി

    ReplyDelete
  5. വായനയ്ക്ക്‌ നന്ദി നിശാഗന്ധി, സാജന്‍, അഭിമന്യു, ഷാജി, രാജേഷ്‌..

    ReplyDelete