കുഞ്ഞിനെ ഒക്കത്തേറ്റി നില്‍ക്കുന്ന ഒരു അമ്മ പ്രവാചകനോട് പറഞ്ഞു:
"ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് പറയുക".
പ്രവാചകന്‍ പറഞ്ഞു:
"നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,
ജീവിതത്തിന്,
സ്വന്തം നില്‍നില്‍പ്പിനോടുള്ള പ്രണയത്തില്‍ നിന്ന്
ജനിച്ച കുട്ടികളാണവര്‍.
നിങ്ങളിലൂടെയെങ്കിലും
അവര്‍ വരുന്നത് നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും
അവര്‍ നിങ്ങള്‍ക്ക് സ്വന്തമേയല്ല.
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്‍കാം;
പക്ഷെ നിങ്ങളുടെ ചിന്തകള്‍ അരുത്,
എന്തെന്നാല്‍
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍
നിങ്ങള്‍ക്ക് വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ
നിങ്ങള്‍ക്ക് കൂട്ടിലൊതുക്കാനാവില്ല,
എന്തെന്നാല്‍
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ്
അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം;
എന്നാലൊരിക്കലും
അവരെ നിങ്ങളെപ്പോലെയാക്കാന്‍ ആഗ്രഹിക്കരുത്.
എന്തെന്നാല്‍
ജീവിതം ഒരിക്കലും പുറകിലേക്ക് പറക്കുന്നില്ല.
നിങ്ങള്‍ വില്ലാണെങ്കില്‍
ലകഷ്യ സ്ഥാനത്തേക്ക് കുതിക്കുന്ന
അമ്പുകളാണ് കുട്ടികള്‍.
വില്ലിനു ഉറപ്പുണ്ടെങ്കിലേ
അമ്പുകള്‍ ലക്‌ഷ്യം കാണൂ.
അതിനായി
ഉള്ളില്‍ തട്ടിയ സന്തോഷത്തോടെ
നിന്നു കൊടുക്കുക.
ഖലീല്‍ ജിബ്രാന്‍റെ പ്രവാചകനില്‍ നിന്ന് ഒരു ഭാഗം (സ്വതന്ത്ര പരിഭാഷ - ചിത്ര)
See the original text here http://leb.net/~mira/works/prophet/prophet4.html
:)
ReplyDeleteവാഹ്.. ഖലീൽ ജിബ്രാൻ..
ReplyDeleteനല്ല പോസ്റ്റ് ....
ReplyDeleteപുതുവത്സര ഭൂതാശംസകള്‍
ഹൊ.എന്തൊരു ശൈലിയാ.ഇത് ഖലീല്‍ ജിബ്രാന്‍ മാജിക്ക്.
ReplyDeleteപരിഭാഷയും നന്നായിരിക്കുന്നു.ആശംസകള്‍
See, one of the best translations of Gibran. U have preserved the essence. great!!!!
ReplyDelete