Monday, December 14, 2009

നേര്‍ത്തു നേര്‍ത്ത്..

ഓര്‍മ്മയില്‍
തറച്ചിറങ്ങിയ
ഒരു സൂചി.

മുറിവുകളില്ലാതെ
തെളിവുകളില്ലാതെ
ഒരു നൊമ്പരം.

പാടാത്ത ഗസലിന്നൊടുവില്‍,
മുറിയില്‍
തളം കെട്ടിയ വിഷാദം
നേര്‍ത്തു നേര്‍ത്ത്
ഇല്ലാതാവുന്നത് പോലെ
നീയും.

12 comments:

  1. മുറിവുകളില്ലാതെ
    തെളിവുകളില്ലാതെ
    ഒരു നൊമ്പരം.
    :)

    ReplyDelete
  2. നന്നായിട്ടുണ്ട്, വരികള്‍

    ReplyDelete
  3. ലളിതം.സുന്ദരം..

    ReplyDelete
  4. കവിതകളില്‍
    ശക്തമായ സ്പാര്‍ക്കുകള്‍ കാണുന്നു
    നന്നായി ഈ എഴുത്ത്
    ഇതു വഴി വരാന്‍ വൈകിയെന്ന് തോന്നിപ്പോയി
    തുടരുക ഈ എഴുത്ത്

    ReplyDelete
  5. മുറിവുകളില്ലാതെ ഒരു നൊമ്പരം...

    ReplyDelete
  6. ഓര്‍മ്മകളെ വേദനപ്പിക്കല്ലേ....

    നല്ല വരികള്‍ ...എഴുതുക ഇനിയും ...

    ആശംസകള്‍ ....

    ReplyDelete
  7. കാലം മായ്ക്കാത്ത മുറിവുകളും തെളിവുകളും നൊമ്പരങ്ങളുമില്ലല്ലോ...

    നല്ല വരികള്‍

    ReplyDelete
  8. oh ishtaayi ...murivukalillatha nombarathine..

    ReplyDelete
  9. സാജന്‍, shree, Rare Rose, മനോഹര്‍, പകല്‍ കിനാവന്‍, നിശാഗന്ധി, നജീം, the man to walk with, മനോജ്‌, ആഭ...എല്ലാവര്‍ക്കും നന്ദി വായനയ്ക്ക്‌...നല്ല വാക്കുകള്‍ക്ക്‌...

    ReplyDelete
  10. നല്ല വരികള്‍ .....


    ആശംസകള്‍ ....

    ReplyDelete