Thursday, November 26, 2009

ശരാശരി ഇന്ത്യന്‍ പൌരനു ഒരു നിവേദനം

തൊട്ടുകൂട്ടാനുണ്ടു്, ഭയം
വിശപ്പൊട്ടില്ലെങ്കിലും..
അരുതു്, പോകരുതെങ്ങും
ഭൂമി പിളര്‍ന്നുപോയേക്കാം ഓര്‍മ്മകള്‍.
അരുതു്, മിണ്ടരുതു്
വാതില്‍പ്പുറത്തുണ്ടു് നിഴല്‍ പോരാളികള്‍
ഒരു ചെറുവിരലനക്കം മതി
ഒഴുകാം പുഴയായി രക്തം,
ഉണങ്ങാം പുകയില്‍ മാംസം.
അരുതു്, ചോദ്യമരുതു്,
ആരെന്നു്
എന്തിനെന്നു്
ഒരുത്തരം പോരാതെ വരും
പിന്നെപ്പിന്നെ
ചോദ്യങ്ങളൊടുങ്ങാതുറയും..
അരുതു്,കാണരുതു്
ഒരു വിരലങ്ങോട്ടു് ചൂണ്ടുമ്പോള്‍
മറ്റു നാലും തിരിഞ്ഞു നോക്കുന്നതു്
കൊഞ്ഞനം കുത്തുന്നതു്
കറുക്കെ ചിരിക്കുന്നതു്
കണ്ണടച്ചേക്കുക
ഉറക്കം നടിച്ചേക്കുക
എന്നത്തേയും പോലെ...
(തര്‍ജനിയില്‍  പ്രസിദ്ധീകരിച്ചത് http://chintha.com/node/31172)
..26/11 ന്റെ ഓര്‍മ്മക്ക്‌..
നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത്‌ അവരുടേത്‌ എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
 ഓര്‍മ്മിക്കുന്നു..അന്നാളുകളില്‍ പൊലിഞ്ഞ ജീവിതങ്ങളെ...ഇന്നും മരിച്ച്‌ ജീവിക്കുന്നവരെ..കണ്ണീര്‍ വറ്റാതുരുകുന്നവരെ..
കൂടെ ഓര്‍മ്മിക്കുന്നു നമ്മള്‍ അഴുകാതെ സൂക്ഷിക്കുന്ന ഒന്‍പത്‌ ശവങ്ങളെ..രാജ്യദ്രോഹി എന്ന്‌ മുദ്ര കുത്തപ്പെട്ടേക്കാമെങ്കിലും ശൌര്യം ശവങ്ങളൊടെന്തിന്‌ എന്ന ചോദ്യം മാത്രം ബാക്കി..

8 comments:

  1. നടുക്കം ഇന്നും ബാക്കി..കേരളത്തില്‍ ജനിച്ച്‌ വളര്‍ന്ന ഒരാളുടെ നടുക്കം..കൊടുങ്കാറ്റിനെ എന്നും ദൂരെ നിന്നും മാത്രം നോക്കിക്കണ്ടവരുടെ നടുക്കം..കലാപങ്ങളും യുദ്ധങ്ങളും എല്ലാം അവരുടേത്‌ അവരുടേത്‌ എന്ന അഹന്തയുടെ നടുക്കം..ഒന്നും ഏറെ അകലെയല്ല എന്ന തിരിച്ചറിവിന്റെ നടുക്കം..
    ini prarthana maathram
    that's the only thing we can do now

    ReplyDelete
  2. രാജ്യദ്രോഹമോ? ഹേയ്...അങ്ങനെയാരും പറയില്ല്. ദേശസ്നേഹം പിന്തിരിപ്പനാണെന്ന്നു സ്കൂളിൽ പഠിച്ചിട്ടുണ്ട്.സർക്കാർ സ്കൂളിൽ.പിന്നെ മരിച്ചവരുടെമതം നോക്കി വേണം ബഹുമാനം പ്രകടിപ്പീക്കാൻ എന്ന്നു (രാഷ്ട്രീയവും മാധ്യമങ്ങക്ലും നിറഞ്ഞ)ജീവിതവും പഠിപ്പിച്ചു.ഭീകരന്മാർക്കു കൊല്ലാനുള്ളതാണു ഇന്ത്യക്കാരൻ എന്നും കൊല്ലാ‍നുള്ള പരിപാടി എങ്ങാനും പരാജയപ്പെട്ടു വല്ല ഗുജറാത്ത് പോലീസിന്റെയും വെടിയേറ്റു മരിച്ചാൽ ആ ഭീകരർക്കുള്ളതാണു മനുഷ്യാവകാശവും രക്തസാക്ഷിത്വവും എന്നു കവി വിജയലക്ഷ്മിയും പഠിപ്പിച്ചു.
    ആ ശവങ്ങൾ തെളിവുകളാണു. നമ്മുടെ ശത്രുക്കളെ അയൽ രാജ്യം ഊട്ടിവളർഥ്തുന്ന്നു എന്നതിന്റെ തെളിവ്. എന്നെങ്ക്കിലും പൌരുഷമുള്ള ഒരു ഭരണാധികാരി ശത്രുക്കൾക്കെതിരെ ശക്തമായ ന്നടപടി എടുക്കുന്നതുവരെ നമുക്കു സൂക്ഷിച്ഛുവക്കാം- പിന്നെ നിങ്ങൾക്കൊക്ക്കെ നാലു കവിതക്കും വകയായില്ലെ? പോരെ? സഹമത് മനുഷ്യാവകാശകവിതക്ക് അവാറ്ഡുംതരും.എന്താ?

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ദുരന്തങ്ങള്‍ എവിടേയും ഏതു രൂപത്തിലും വരാം.
    കരുതിയിരിക്കണം ആത്മബോധത്തോടെ എന്നു മാത്രം !

    ReplyDelete
  5. വായനക്ക്‌ നന്ദി സാജന്‍, മധുരാജ്‌, ചിത്രകാരന്‍..

    മധുരാജ്‌...അവ തെളിവുകളല്ല..ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലാത്തത്‌ കൊണ്ട്‌ ഇവിടെ അടിഞ്ഞു കിടക്കുന്നു എന്ന് മാത്രം..അവയോട്‌ ശൌര്യം കാണിച്ചിട്ട്‌ എന്ത്‌ നേടാന്‍..

    ReplyDelete
  6. ചിലത് ഒഴിക്കപെടവുന്നത്
    ചിലത് ജാതകവശാല്‍ പിന്തുടരുന്നത്
    ഏത് എപ്പോഴെന്നു ആര്‍ക്കറിയാം

    കവിത നന്നായി

    ReplyDelete
  7. വായനക്ക്‌ നന്ദി രാജേഷ്‌..

    ReplyDelete
  8. "അരുതു്, ചോദ്യമരുതു്,
    ആരെന്നു്
    എന്തിനെന്നു്"

    അത് തന്നെ

    ReplyDelete