ഇരുട്ട് പുതച്ച്
മേലോട്ട് നോക്കി
കിടക്കുമ്പോള്‍, കണ്ടു,
മിന്നാമിന്നികള്‍ നെയ്ത
നക്ഷത്രമേലാപ്പ്.
ചുറ്റിലുമുറങ്ങുന്നവര്‍
വായിക്കാതെ പോയ
ആകാശപ്പതിപ്പ്.
നിറഞ്ഞ മുലകളില്‍
നിന്നെന്ന പോലെ,
തുളുമ്പിത്തെറിക്കുന്നു
ആഹ്ളാദത്തിന്റെ
വെണ്‍തരികള്‍
ഉടലാകെ, മനമാകെ.
നക്ഷത്രങ്ങളുടെ ചിരി....
ReplyDeleteചുറ്റിലുമുറങ്ങുന്നവര്‍
ReplyDeleteവായിക്കാതെ പോയ
ആകാശപ്പതിപ്പ്.
ഇഷ്ടായി..
ഈ ആകാശപ്പതിപ്പ് എനിക്കുമിഷ്ടമായി.
ReplyDeleteനന്ദി എല്ലാവര്‍ക്കും..
ReplyDeleteഇന്നലെ രാവില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദഹാസത്തില്‍
ReplyDeleteകിടന്നറങ്ങി എന്നു ചങ്ങമ്പുഴ പാടിയ പോലെ.
കാഴ്ചയുടെ നിര്‍വൃതിയെ നാവില്‍ തൊടുന്ന മുലപ്പാലിന്റെ രുചിബിംബമാക്കിയ കൈയടക്കത്തിനൊരു വണക്കം.
ആകാശത്തിനെ കീഴില്‍ ഇരുട്ടില്‍ ഒറ്റയ്ക്കകുമ്പോള്‍ അമ്മയുടെ ഒരു തരി സ്നേഹം .....
ഉടലാകെ മുലപ്പാലിന്റെ മണവും ചൂടും
ഉള്ളില്‍ ഒരു കാലുറക്കത്ത കുട്ടി ഞെട്ടിയെണീറ്റു. നന്ദി. ചിത്ര.