ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആരുദ്ര എന്ന രണ്ടര വയസ്സുകാരിയുടെ ഓര്‍മ്മയ്ക്ക്..എന്നോ കൈവിട്ട ഭാഷകളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയവളുടെ ഓര്‍മ്മയ്ക്ക്...
നഗരം നഗരത്തെ
പകര്‍ത്തിയെഴുതുന്നതിനിടെ
വിട്ടു പോയ
അക്ഷരങ്ങളുടെ പരപ്പ്
ചുറ്റിലും, യാത്രയില്‍.
എന്നോ കൈവിട്ട ഭാഷകള്‍
തേടി വന്ന ഒരു തോണി
നങ്കൂരമിട്ടിരിക്കുന്നു,
ഓര്‍മ്മയില്‍ മാത്രം
ജലമൂറുന്ന ഒരു നദിയില്‍.
ഒരു നഷ്ട കവനത്തിന്റെ
വിരല്‍ചിത്രം.
വഴികാട്ടിയായ നക്ഷത്രത്തിന്
ആരുദ്ര എന്ന് പേര്‍.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക് ഗുരു.
ബോധിവൃക്ഷത്തിണ്റ്റെ
ഒടുവിലത്തെ വിത്ത്.
നഗരം നഗരത്തെ
പകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച് പൊന്തുന്ന
ഒരു കാലം വരും.
ഒരു മഷിത്തണ്ടിനും
മായ്ക്കാനരുതാത്ത ഒരു ഭാഷ
അന്നു നമ്മെയുണര്‍ത്തുന്ന
ആ നിമിഷം വരേയ്ക്കെങ്കിലും
ആര്‍ക്കുമൊന്നിനുമൊരിക്കലും
ശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം.
കൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക് ഗുരു.
തുടരുക.. ആശംസകൾ
ReplyDeleteആരുദ്ര...! പുതുമയുൾല പേര്.
ReplyDeleteകൈകൊട്ടിച്ചിരിക്കാന്‍
മറന്ന നാള്‍ മുതല്‍
അവള്‍ നമുക്ക് ഗുരു.
അതിശയം!!
"ആര്‍ക്കുമൊന്നിനുമൊരിക്കലും
ReplyDeleteശിഷ്യപ്പെടാതിരിക്കട്ടെ
ആരുദ്ര എന്ന കുഞ്ഞുനക്ഷത്രം" ആരുദ്ര...!
....aa yaathrayil aarudra molude kaikottichirik sakshiyakan kazhinjathillulla santhosham evide panku vekkatte....
ReplyDeleteനഗരം നഗരത്തെ
ReplyDeleteപകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച് പൊന്തുന്ന
ഒരു കാലം വരും.
-varaathirikkilla
നഗരം നഗരത്തെ
ReplyDeleteപകര്‍ത്തി മടുക്കുന്ന
ഒരു ദിവസം വരും.
പോ പുല്ലേയെന്ന്, നമ്മള്‍
പറിച്ചെറിഞ്ഞവയൊക്കെയും
മുളച്ച് പൊന്തുന്ന
ഒരു കാലം വരും.
:)
ReplyDeletekaathirppinte kaalam
മറ്റൊരുവന്റെ വാക്കുകള്‍ സംഗീതമാവുന്ന കാലം വരും എന്ന പ്രതീക്ഷ് എവിടെയുമുണ്ടു. നല്ലത്. ആ ഹൃദയം സൂക്ഷിക്കുക.
ReplyDeleteനന്ദി എല്ലാവര്‍ക്കും..
ReplyDelete