Saturday, April 10, 2010

മോഹരസം

.........................
........................
ഇല്ലാത്ത കുന്നിന്‍ മുകളില്‍
തളിര്‍ക്കാത്ത കാട്ടില്‍
വളരാത്ത മരത്തിന്‍റെ
പടരാത്ത കൊമ്പില്‍
തൂങ്ങുന്ന ഭൂമിയെ
കയ്യിലെടുത്തൊന്നമ്മാനമാടാന്‍
മാമ്പഴം പോലീമ്പിക്കുടിക്കാന്‍
പന്ത്‌ പോലെ തട്ടിക്കളിക്കാന്‍
ചേരയെപ്പോലെ തട്ടിക്കളയാന്‍ 
മണി പോലെ കണ്ണിലൊളിപ്പിച്ചു
വയ്ക്കാന്‍,കുന്നിന്‍മുകളില്‍ നിന്ന്‌
താഴേക്കുരുട്ടാന്‍, താഴെ നിന്ന്‌
വീണ്ടും മേലേക്കുരുട്ടാന്‍...
.................................
.................................
പോയ കാലത്തിലെ
പുല്ലും കളകളും
അയവിറക്കുന്നു,
ഒരിരുകാലിമോഹം.
രസങ്ങളെല്ലാമൊന്നാകെ
രസദമാകുന്നു നാടകം.

8 comments:

  1. പോയ കാലത്തിലെ
    പുല്ലും കളകളും
    അയവിറക്കുന്നു,
    ഒരിരുകാലിമോഹം.

    ith Nalla varikal.

    പന്ത്‌ പോലെ തട്ടിക്കളിക്കാന്‍
    ചേരയെപ്പോലെ തട്ടിക്കളയാന്‍

    ith repeat ayath prasam kalanjile.

    ReplyDelete
  2. ടി.പദ്മനാഭന്‍ കത്തയെഴുതുന്ന പോലെ എന്തിനാണ് കുറെ കുത്തുകള്‍.നടക്കാത മോഹം. അതിലെ കുട്ടിത്തം. എനിക്കു മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകല്‍ ഓര്‍മ്മ വരുന്നു. ജീവിതം മൊത്തത്തില്‍ ഒരു ഫന്റസി ആകുന്ന കാഴ്ച കൊള്ളാം.














    റ്റ്ക്കാ

    ReplyDelete
  3. രാമൊഴീ..

    കവിത കവിതയാവുന്നു..
    ഓരോ വരിയിലും കവിത..
    എനിക്കിഷ്ടായി..



    കുത്തുകള്‍..
    പറയാന്‍ മറന്ന വാക്കുകളോ..
    പേന തടഞ്ഞു വെച്ച അക്ഷരങ്ങളോ..
    ആ കുത്തുകളും വാചാലമായിത്തോന്നി..

    ReplyDelete
  4. വായിക്കാനും നല്ല രസം.:)

    ReplyDelete
  5. പോയ കാലത്തിലെ
    പുല്ലും കളകളും
    അയവിറക്കുന്നു,
    ഒരിരുകാലിമോഹം.

    നല്ല വരികള്‍ :)

    ReplyDelete
  6. പോയ കാലത്തിലെ
    പുല്ലും കളകളും
    അയവിറക്കുന്നു,
    ഒരിരുകാലിമോഹം.
    രസങ്ങളെല്ലാമൊന്നാകെ
    രസദമാകുന്നു നാടകം.

    ReplyDelete
  7. നന്ദി എല്ലാവര്‍ക്കും..

    ReplyDelete