Friday, April 23, 2010

ഇടവഴിച്ചിന്ത്‌

പേരറിയാച്ചെടികളുടെ
കളിത്തട്ട്‌,
ഊരറിയാമൊഴികളുടെ
കിളിത്തട്ട്‌.

കടന്നുപോയ നിഴലെല്ലാം
ഉള്ളിലേക്കാഴ്ത്തി,
ഒരഴല്‍വിഴുങ്ങിപ്പക്ഷി
പാര്‍ക്കുന്നൊരാഴക്കിണര്‍.

പകല്‍ വെട്ടം
പുതപ്പിച്ച വാഴ്വിന്റെ
പൂതലിച്ച ഒരു ശകലം.

ഒരു മിന്നലില്‍ തെളിയുന്ന
പന്നവള്ളിപ്പടര്‍പ്പ്‌.

അക്കരെപ്പൊത്തിലെ പാമ്പ്‌
ഇക്കരെപ്പൊത്തിലേക്ക്‌
ഇഴയുന്ന നേരം,
നിലയ്ക്കുന്ന കാലം
കാക്കുന്ന മണ്‍കുടം.

പെരുവഴിയില്‍‍
ചെന്നുരുമ്മുവോളം നീണ്ട
ഒരു ചെമ്മണ്‍കവിത.

19 comments:

  1. ഇടവഴിച്ചിന്ത എന്ന് വായിക്കാന്‍ തോന്നി. ചിന്തകളുടെ പെരുമ്പാതകളിലേക്ക്, അവയുടെ പെരുമകളിലേക്ക് ഒരിക്കലുമെത്താത്ത അകം‌പുറം സഞ്ചാരങ്ങളുടെ അടക്കിപ്പിടിച്ച അപകര്‍ഷതകള്‍ വായിച്ചു. നന്ദി.

    ReplyDelete
  2. "കടന്നുപോയ നിഴലെല്ലാം
    ഉള്ളിലേക്കാഴ്ത്തി,
    ഒരഴല്‍വിഴുങ്ങിപ്പക്ഷി
    പാര്‍ക്കുന്നൊരാഴക്കിണര്‍."

    ഈ വരികൾ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഇടവഴി ഗൃഹാതുരത നിറഞ്ഞ ഒരു കവിതയാണ്.
    ഗ്രാ‍മത്തിന്റെ നാണം നിറഞ്ഞ പ്രണയം
    അവിടെ ഒരു കയ്യാലക്കല്‍ മറഞ്ഞു നില്‍ക്കുന്നുണ്ട്.
    വരുമാരോ എന്നു കരുതി.
    ഇടവഴി ഒരു യത്രയാണ്
    ഒരു ഹൃദയത്തില്‍ നിന്നും മറ്റൊന്നിലേക്ക്
    ഒരടുക്കളയില്‍ നിന്നും മറ്റൊന്നിലേക്ക്.
    ഇടവഴി ഒരു നിലവിളിയാണ്
    ഉപേക്ഷിച്ചുപോയ പ്രിയപ്പെട്ടവരെ ചൊല്ലി
    സദാ തേങ്ങുന്ന ഒരു പ്രാണന്‍.

    കവിത നന്നായി. ഒരു ഇക്കൊ ദര്‍ശനം കവിതയിലെല്ലാമുണ്ട്. പക്ഷെ കവിതകളുടെ ഘടന എല്ലായ്പ്പോഴും ഒരുപോലെയാവതിരിക്കുനതല്ലെ നല്ലത്.

    ReplyDelete
  4. വാഴ്വിന്റെ നോവറിഞ്ഞു

    ReplyDelete
  5. നല്ല ഒരു ചെമ്മണ്‍കവിത.

    ഇഷ്ടപ്പെട്ടു

    ReplyDelete
  6. ഇഷ്ടപ്പെട്ടു

    ReplyDelete
  7. പെരുവഴിയില്‍‍
    ചെന്നുരുമ്മുവോളം നീണ്ട
    ഒരു ചെമ്മണ്‍കവിത.

    ReplyDelete
  8. നിറയെ കഥാപാത്രങ്ങള്‍ !!

    ReplyDelete
  9. "അക്കരെപ്പൊത്തിലെ പാമ്പ്‌
    ഇക്കരെപ്പൊത്തിലേക്ക്‌
    ഇഴയുന്ന നേരം,
    നിലയ്ക്കുന്ന കാലം
    കാക്കുന്ന മണ്‍കുടം."

    കാണാനില്ല ഈ ഇടവഴി
    മുഖം മിനുക്കിയ കരിവഴികള്‍ മാത്രം...

    ReplyDelete
  10. akkarappoththile paamp ikkareppoththilEkk izhayunna neram nilaykkunna kaalam kaakkunna mankudam :)

    nice..

    ReplyDelete
  11. കവിത ഇഷ്ടപ്പെട്ടു. ആശംസകൾ

    ReplyDelete
  12. നല്ലൊരു കവിതയ്ക്ക് നടന്നു പോകാന്‍ ഒതുക്കി വൃത്തിയാക്കിവെച്ച ഇടവഴി!

    ReplyDelete
  13. ഈ ഇടവഴിയിലൂടെ നടക്കുന്നു ഹൃദയം..

    ReplyDelete
  14. വിനോദ്, നന്ദി..ഈ വായനയ്ക്ക്..എഴുതുമ്പോള്‍, ജീവിതത്തിന്റെ പൊതു വഴിയിലേക്ക് കടക്കാന്‍ ഉപയോഗിച്ച ശേഷം നമ്മള്‍ മറന്നു പോകുന്ന ചില ഇടവഴികള്‍ കൂടി മനസ്സിലുണ്ടായിരുന്നു..പിന്നെ വിനോദ് വായിച്ചത് പോലെ മനസ്സിന്റെ ഉള്ളറകളും..

    കലാവല്ലഭന്‍, സെറീന, സുരേഷ് , സലാഹ്, രാജേഷ്, ക്ഷമ, സിപി, പകല്ക്കിനാവന്‍, നുറുങ്ങു, ലതീഷ് മോഹന്‍, ചെമ്മാടന്‍, സനാതനന്‍, മനോരാജ്, പ്രമോദ്, സ്മിത..വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും..

    ReplyDelete
  15. ഹരിതകത്തില്‍ ചിത്രയെഴുതിയ കവിതകളില്‍ നിന്നാണ്‌ ഈ ബ്ളോഗില്‍ എത്തിയത്‌. കവിതകള്‍ മിക്കതും വായിച്ചു. പെണ്ണെഴുത്തില്‍ വീണുപോകാതെ പ്രതിഷേധത്തിണ്റ്റെ കനല്‍ സൂക്ഷിക്കുന്ന ഈ കവയത്റിയോട്‌ ഒന്നു മൊഴിഞ്ഞുപോകാം എന്നു കരുതി. ഈ കവിതകള്‍ എവിടേയും തപ്പിതടയുന്നില്ല. എവിടേയും ചുരുങ്ങിപോകുന്നുമില്ല. തുടര്‍ന്നും എഴുതൂ. ബ്ളോഗിനു പുറത്തേക്കും ... ആശംസകള്‍

    ReplyDelete
  16. orupaatishtappettu... nalla ezhuthu. AAsamsakal!!!!

    ReplyDelete