'മഴ നനയാന്‍ വന്ന ശലഭങ്ങള്‍' എന്ന പേരില്‍ സൈകതത്തില്‍ പ്രസിദ്ധീകരിച്ച മുസഫര്‍ അഹമ്മദിന്‍റെ ലേഖനമാണ് (http://www.saikatham.com/V--Musaphar-Ahmmed.php) ഈ പോസ്റ്റിനു ആധാരം. വായിച്ചപ്പോള്‍ ഒരു കവിതയുടെ പ്രതീതി..അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ ഉപയോഗിച്ച് ഇങ്ങനെ വരച്ച് എടുക്കണം എന്ന് തോന്നി..ഇത് അദ്ദേഹത്തിന്‍റെ മാത്രം വാക്കുകളാണ്..തുന്നി ചേര്‍ത്തതില്‍ ഉള്ള തെറ്റുകളും കുറവുകളും എന്‍റെയും..സൈകതത്തില്‍ തന്നെ ഒരു കമന്റ് ആയി ഇടാനുള്ള ശ്രമം വിഫലമായത് കൊണ്ട് മാത്രം എന്‍റെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു..അനുവാദമില്ലാതെ എഴുതുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കണം..
മരുഭൂവിനെക്കാള്‍
പൌരാണികം, ജലം
തലമുറകളുടെ
ദാഹത്തെ
ഉള്‍ക്കൊണ്ട്
മരുഭൂമിയെന്ന രൂപകം.
ഖബര്‍ ഒരുക്കി
ഓര്‍മ്മിപ്പിക്കുന്നു;
വിജയസ്തംഭങ്ങള്‍, പരാജിതരുടെ
എല്ലിന്കൂട്ടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്;
തലയോട്ടികളാല്‍ അലങ്കരിക്കപ്പെട്ടത്.
മരുഭൂമിയുടെ വെല്ലുവിളി .
പെയ്ത മഴ
ഇടിമിന്നലിനൊപ്പം പ്രവേശിച്ച കാറ്റ്
കാറ്റ് ഇളക്കിയെടുത്ത
ഗാഫ് വൃക്ഷത്തിന്റെ വിത്തുകള്‍;
മഴ കാത്ത് ഒളിച്ചിരുന്നവ.
നനയാന്‍ വന്ന ശലഭങ്ങള്‍
മരുഭൂമിയുടെ ഇന്ദ്രജാലം.
മണല്‍ തരികളോടൊപ്പം
നിലാവ് കോരിക്കുടിക്കുന്ന
കള്ളിച്ചെടിയുടെ മുള്ളുകള്‍ .
മണല്ക്കുന്നുകളിലൊളിച്ച്
മണമുള്ള മണമുള്ള പൂവുകള്‍.
മരുഭൂമിയുടെ വെളിപാടുകള്‍ .
വീട്
കെട്ടുകയും
പൊളിക്കുകയും
കെട്ടുകയും
പൊളിക്കുകയും
ചെയ്യുന്ന കാറ്റിന്‍ ഭ്രാന്ത് .
മരുഭൂമിയുടെ സര്‍ഗജീവിതം .
കുളമായ്
പുഴയായ്
കടലായ്
വന്‍ തിരമാലകളായ്
മരീചിക
മരുഭൂമിയുടെ മായക്കാഴ്ചകള്‍ .
മണല്‍ പരപ്പിനുള്ളിലെ
തടാകം
നിലാവില്‍ വിരിഞ്ഞ
ആമ്പലുകള്‍
മരുഭൂമിയുടെ പറുദീസ.
വരൂ
ഞങ്ങള്‍ക്കൊപ്പം വന്നു പാര്‍ക്കൂ
എന്ന്
മരുഭൂമിയുടെ കിളിപേച്ച്.
പ്രസംഗം ലേഖനമായും ലേഖനം കവിതയായും രൂപാന്തരപ്പെടുത്തുന്ന ഈ വിദ്യ കൗതുകകരമായിത്തോന്നി. ശ്രമം അഭിനന്ദനീയം. ആശംസകൾ!
ReplyDeleteആശംസകൾ.. ശ്രമത്തിന്
ReplyDeleteവരൂ കാണൂ എന്റെ നിങ്ങള്‍ കാണാത്ത ദേശങ്ങള്‍ കാഴ്ചകള്‍, ജീവിതത്തിന്റെ പച്ചപ്പുകള്‍ എന്നീ കവിത ക്ഷണിക്കുന്നു.
ReplyDeleteഭാനു കളരിക്കലിന്റെ ഖാഫ് മരത്തെ കുറിച്ചുള്ള കവിത ഇതിനോട് ചേര്‍ത്തു വായിക്കാമെന്നു തോന്നുന്നു.
nalla shramam..
ReplyDelete:)
കവിത കൊണ്ട് തുന്നിച്ചേര്‍ത്ത വാക്കുകള്‍ക്കു എന്തൊരു തെളിവ്, എന്തൊരു മിഴിവ്...
ReplyDeleteഇതു നിന്റെയും കൂടി ഇന്ദ്രജാലം! സുന്ദരം !!
ReplyDeleteശ്രമം കൊള്ളാം !
ReplyDeleteകൊള്ളാം കൊള്ളാം.അഭിനന്ദനംസ്..
ReplyDeleteവിജയസ്തംഭങ്ങള്‍, പരാജിതരുടെ
ReplyDeleteഎല്ലിന്കൂട്ടങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടത്;
തലയോട്ടികളാല്‍ അലങ്കരിക്കപ്പെട്ടത്.
കവിത മനോഹരമായിരിക്കുന്നു .
നല്ല കവിത. ലേഖനത്തെ കവിത കൊണ്ട് തുന്നിച്ചേര്‍ക്കാന്‍ തോന്നിയതിന് അഭിനന്ദങ്ങള്‍.
ReplyDeleteഇത് വായിച്ചപ്പോള്‍ ഭാനുവിന്റെ ഖാഫ് മരത്തെ കുറിച്ചുള്ള കവിത ഓര്‍മ്മ വന്നു.
തീര്‍ച്ചയായും കവിതയെഴുത്തിണ്റ്റെ മാന്ത്റിക സ്പര്‍ശമുണ്ട് രാമൊഴിയുടെ വരികളില്‍
ReplyDelete