പൂവുകളിലകള്‍, ചില്ലകള്‍
ഒക്കെയും നിന്നു കത്തുന്ന
ഈ വേനലിന്നുച്ചയില്‍
പച്ചത്തീയാളുന്ന കണ്ണേറില്‍
നിന്നൊളിച്ചു ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.
കീറിയ കമ്പിളിയില്‍
പുതഞ്ഞിരുന്നൊരു
നഗരമെന്നെയും
കണ്ണില്‍ തറയ്ക്കുന്നു,
നാക്കില്‍ കൊരുക്കുന്നു,
വേരോടെ വിഴുങ്ങുന്നു;
വായടയ്ക്കാനും തുറക്കാനുമാകാതൊരു
മഹാനഗരം നിന്ന് കത്തുന്നു.
മങ്ങിത്തുടങ്ങുന്ന കാഴ്ചയില്‍
പതിയുന്നുണ്ടൊരു പൂക്കാരി.
അവളോ,
പണി തീരാത്തൊരമ്പലനടയില്‍
പൊടിയും പുകയും
ചൂടിയ, പൂവുകള്‍
കോര്‍ത്ത് വില്‍ക്കുന്നു;
തലയെണ്ണമറിയാത്ത
തിരക്കിലിരുന്നൊറ്റയ്ക്ക്
ചെറുപൂവുകള്‍
കോര്‍ത്ത് വില്‍ക്കുന്നു.
ചെന്തീയാളുന്ന,അവളുടെ
കണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.
കവിതയാണെന്ന് മനസ്സിലായി....സംഭവങ്ങളൊന്നും മനസ്സിലായതുമില്ല......
ReplyDeleteചെന്തീയാളുന്ന,അവളുടെ
ReplyDeleteകണ്ണേറില്‍ നിന്നൊളിച്ചു,
വീണ്ടും, ഞാനൊരു
മഞ്ഞുകാലം തേടിപ്പോകുന്നു.
nice
S.S
veyichithrangngaL
ReplyDeleteപെണ്‍വാഴ്‌വിന്‍റെ ദുരന്ത സഞ്ചാരങ്ങളെ അതിന്‍റെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കുന്ന ദുരിതങ്ങളെ ആക്രമിക്കപ്പെടുന്നതിന്‍റെയും അതുമൂലം ഉണ്ടാകുന്ന കെടുതികളേയുമൊക്കെ (മഹാനഗരം നിന്നു കത്തുന്നു - സീത ദേവിയെ അപഹരിച്ചപ്പോള്‍ ലങ്ക നിന്നു കത്തിയത് ഇവിടെ ഓര്‍ക്കുന്നു) ഒട്ടും മിഴിവില്ലാതെയാണ് ചിത്ര ഈ കവിതയിലൂടെ വരയ്ക്കുന്നത്.
ReplyDeleteവായനാക്ഷമതയില്ലാത്ത ഈ വരികള്‍ പുതിയ ചില സംവേദനങ്ങള്‍ ആവശ്യമുണ്ട് എന്ന് പെട്ടെന്ന് വായനക്കാരനെ തെറ്റീധരിപ്പിക്കും. ഓരോ വരികളിലും ചെറുചില്ലു ജാലകങ്ങള്‍ തുറക്കുന്ന - വായനക്കാരനെ സ്വാതന്ത്യ്രത്തിലേക്ക് ഉയര്‍ത്തുന്ന ഒരു ആശസഞ്ചാരം പ്രകടമാക്കാത്ത ചിത്രയുടെ ഈ കവിത എനിക്ക് തീരെ ഇഷ്ടായില്ല. നല്ല കവിതകള്‍ എഴുതാന്‍ ചിത്ര ബദ്ധ്യസ്ഥയാണ് ഒരു ചരിത്ര നിയോഗം പോലെ ചിത്ര ഈ കവിത്വ വാഴ്‌വിനോട് കടപ്പെട്ടിരിക്കുന്നു. നല്ല കവിതകള്‍ ചിത്രയ്ക്ക് എഴുതാന്‍ കഴിയും ധ്യാനം തുടരുക...
സത്യസന്ധതയോടെ
സ്നേഹത്തോടെ..
സന്തോഷ് പല്ലശ്ശന
വായനയ്ക്കും അഭിപ്രായത്തിനും നന്ദി എല്ലാവര്‍ക്കും..
ReplyDelete