Sunday, April 18, 2010

വിവര്‍ത്തനത്തില്‍ നഷ്ടമായത്

പുരപ്പുറത്ത്
വെള്ളമൊഴിച്ചാറ്റാന്‍
ശ്രമിക്കുന്നച്ഛന്‍,
കൂരയ്ക്കുള്ളിലെ  പുഴുക്കം .

എത്ര സമുദ്രങ്ങള്‍
നദികള്‍, അരുവികള്‍
തോടുകള്‍, കുളങ്ങള്‍
കിണറുകളുറവകള്‍
കുഴല്‍ പരുവത്തില്‍ ഒഴുകണം,
ഈ  ഭൂമിയുടെ
ചൂടോന്നാറ്റാന്‍?

വെളളത്തില്‍
വരച്ച വരകളെല്ലാം
ചേര്‍ന്ന്‍,
രൂപപ്പെട്ട ചിത്രത്തില്‍
തെളിഞ്ഞ് ഒഴുകുന്നു
കടങ്കഥയ്ക്കുത്തരം.

വിവര്‍ത്തനത്തില്‍
നഷ്ടമായ കവിത
പോലെ, ജലം;
ജലത്തിന്‍റെ ആത്മാവ്.

6 comments:

  1. ജലത്തിന്‍റെ ആത്മാവ് പോലെ കവിത...

    വിവര്‍ത്തനത്തില്‍ കടങ്കഥയ്ക്കുത്തരം...

    ReplyDelete
  2. ഭൂമീക്കു പനി പിടിച്ചിരിക്കുന്നു.
    105 ഡിഗ്രി പനി
    എല്ലാത്തിനെയും പൊള്ളിച്ചത്
    സ്വയമൊടുങ്ങും.
    അല്ല. നമ്മള്‍ കൊന്നുതള്ളൂം.

    എങ്ങനെയാണ് ആകാശവും ഭൂമിയും വില്‍ക്കാനും വാങ്ങാനുമാവുക. കാറ്റിന്റെ ചൈതന്യവും ജലത്തിന്റെ ദീപ്തിയും നമ്മുടേതല്ലെങ്കില്‍ പിന്നെങ്ങനെ നമുക്കവയെ വില്‍ക്കാനും വാങ്ങാനുമാവും
    (സിയറ്റില്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്റിനെഴുതിയ കത്തില്‍ നിന്നു.)ഇങ്ങനെ ഒരു ചോദ്യം ഇന്നു ആര് ആരോട് ചോദിക്കും.?

    ReplyDelete
  3. എന്റെ ഉള്‍ച്ചൂടൊന്നൊടുക്കുവാനെത്ര നദികള്‍
    വറ്റിക്കേണ്ടി വരുമെന്നൊരുവള്‍
    ആകുലപ്പെടാന്‍ തുടങ്ങിയിരിക്കുന്നു.
    വാക്കുകള്‍ തുന്നിച്ചേര്‍ത്തപ്പോല്‍
    നിശ്ശബ്ദത നമുക്ക് തന്നതൊക്കെ നഷ്ടപ്പെട്ടത് പോലെ
    ജലവും ഓര്‍മ്മയും കവിതയും കൈവിട്ടു പോകുന്നു.

    നല്ല കവിതകള്‍...നന്ദി..

    ReplyDelete
  4. നല്ല ആശയം...പക്ഷെ ഒരിത്തിരി മൂര്‍ച്ചകുറവ്....ആശംസകള്‍....സസ്നേഹം

    ReplyDelete
  5. എത്ര സമുദ്രങ്ങള്‍
    നദികള്‍, അരുവികള്‍
    തോടുകള്‍, കുളങ്ങള്‍
    കിണറുകളുറവകള്‍
    കുഴല്‍ പരുവത്തില്‍ ഒഴുകണം,
    ഈ ഭൂമിയുടെ
    ചൂടോന്നാറ്റാന്‍?

    നല്ല വരികള്‍ ആശംസകള്‍

    ReplyDelete