Saturday, July 10, 2010

അകലം

രണ്ട്‌ കരകള്‍
തമ്മിലുള്ള അകലം
ഒരു കടല്‍, ഒരു പുഴ, ഒരു തോട്.

രണ്ട്‌ മനുഷ്യര്‍
തമ്മിലുള്ള അകലം
"ഒരു ജാതി, ഒരു മതം, ഒരു ദൈവം".

രണ്ട്‌ മനസ്സുകള്‍
തമ്മിലുള്ള അകലം
ഒരു കടലോളം ചിരി.

12 comments:

  1. ഒരു ചിരിയുടെ അകലമേ ഉള്ളു നമ്മള്‍ തമ്മില്‍..പകരം പകയും വിദ്വേഷവും നിറച്ച് കയ്യെത്തി തൊടാനാവാത്ത വിധമുള്ള അകലങ്ങളിലേക്ക് നമ്മളെ പറിച്ചെറിയുന്നതാരാണ്‌? കേരളം ഏറ്റവും അപകടകരമായ ഒരു അവസ്ഥയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്നു.പരസ്പര സ്പര്‍ദ്ധയും മതദ്വേഷവും സൃഷ്ടിച്ചെടുക്കപ്പെടുന്ന ഒരു കാലത്തില്‍ ജീവിക്കുന്നു നമ്മള്‍..അറിഞ്ഞോ അറിയാതെയോ ആ കാലത്തിന്‍റെ വക്താക്കളാകുന്നു..ഞാനും നീയും തമ്മിലുള്ള അകലം ഒരു ചിരി കൊണ്ട് ഇല്ലാതാക്കാവുന്ന ഒരു കാലം വരുമോ എന്നെങ്കിലും?

    ReplyDelete
  2. നിസ്വാര്‍‌ത്ഥമായ സൗഹൃദങ്ങള്‍ അന്യം നിന്നു പോയോ? എന്തുകാര്യത്തിലും "എനിക്കെന്തു ഗുണം" എന്നായോ നമ്മുടേ മനോഭാവം? ഒന്നു ചിരിക്കാന്‍ പോലും മറന്നു പോയോ നമ്മള്‍?
    ചെറുതെങ്കിലും അര്‍ത്ഥഗര്‍‌ഭമായ കവിത.

    ഇതാ എന്റെ വകയൊരു ഒരു പിടി സ്നേഹത്തുവലും "ഒരു ചിരി"യും. :)

    ReplyDelete
  3. ഈ അകലത്തെക്കുറിച്ചോർത്താകാം ഒരു ചെറായിക്കാരൻ ഗുരുവചനം പരിഷ്ക്കരിച്ചത്. കവിത നന്ന്.

    ReplyDelete
  4. ചിരി;ഒരു കടലോളം അകലം
    :)

    ReplyDelete
  5. സത്യം അല്ലെ.....ഒരു പത്രത്തില്‍ നിന്നും കഴിച്ചത് കൊണ്ടോ ഒരേ പായികിടന്നുരങ്ങിയഹ്ടു കൊണ്ടോ നല്ല സുഹ്രിടങ്ങള്‍ ഉണ്ടാകണം എന്നൊന്നും ഇല്ല..നല്ല സൌഹൃടനഗ്ല്‍ ഉണ്ടാകാന്‍ അറിയേണ്ട രീതില്‍ അറിഞ്ഞാല്‍ മതി....അതിനു എല്ലായ്പോഴും കാണണം എന്നുന്‍ ഒന്നുമില്ല ..സുഹൃതോനോട് നമ്മള്കുള്ള കടമ അത് യാതൊരു വിധ പ്രതിഫലവും കൂടാതെ ചെയ്താല്‍ മതി.....ഈ ലോകത്ത് ഏറ്റവും ബലഹീനം ആയതും ഏറ്റവും ബാലവതയുതും ബന്ധങ്ങളാല്‍ ആണ്....

    ReplyDelete
  6. ചിരിയും അന്യം നിന്നുപോകുന്ന സംസ്കാരത്തില്‍ പെടുന്നു. മനസ്സുകള്‍ വാതിലുകളില്ലാതെ അടഞ്ഞു കിടക്കുകയും ചെയ്യുന്നു.
    കവിത നന്നായി.

    ReplyDelete
  7. chirikku ere manangalalle. mandahasa valmuna konten nenchu keeriyarkkunna sauhrudam.

    pathivupole kavitha nannayirikkunnu.

    ReplyDelete
  8. ഭയപ്പെടുത്തുന്ന കാലത്തിലൂടെ.....

    ReplyDelete
  9. സുനില്‍, pessimism എന്നെ ഭയപ്പെടുത്തുന്നു..

    Gini, its really strange..

    വായാടിതത്തമ്മേ..നന്ദി..ഈ ചിരി പടരട്ടെ നമ്മിലൂടെ എല്ലാവരിലേക്കും..

    രാജേഷ്, രാംജി,kovalan's...നന്ദി വായനയ്ക്ക്..

    ശ്രീനാഥന്‍, സ്മിത, ഭാനു, സലാഹ്..ഇതിന് ഒരു കവിതയുടെ രൂപം ഉണ്ടെന്നു തോന്നുന്നില്ല..ഒരു അസ്വസ്ഥതയില്‍ നിന്ന് കൊണ്ട് എഴുതിയതാണ്..നമ്മള്‍ ജീവിക്കുന്ന കാലത്തെയും ജീവിതത്തെയും ഓര്‍ത്ത്..

    ReplyDelete