Wednesday, July 21, 2010

ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..


ഇന്നൊറ്റയ്ക്കാണ്‌
അടഞ്ഞ മുറിയുണ്ട്‌,
മേശയും കസേരയും
മഷി നിറച്ച പേനയുമുണ്ട്‌.
വെളുപ്പില്‍
കറുത്ത വരകളുള്ള
കടലാസ്സുണ്ട്‌.
നിറഞ്ഞ പ്രകാശ-
മുണ്ടകത്തും പുറത്തും.
എന്നിട്ടും വരുന്നില്ല
ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല
ഞാനൊന്ന്
പുറത്തിറങ്ങി നോക്കട്ടെ
എവിടെയെങ്കിലും
പമ്മി നില്‍പുണ്ടാകും
ഓര്‍ക്കാപ്പുറത്തോടിവന്നു
കെട്ടിപ്പിടിക്കാന്‍,
കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍
ഒരു കുറുമ്പന്‍ കവിത.

(ഹരിതകത്തില്‍ കുറേ നാള്‍ മുന്‍പ്‌ പ്രസിദ്ധീകരിച്ചത് )

10 comments:

  1. എല്ലാം റെഡിയാണ്..
    ഇനി വന്നാല്‍ മതി.
    വരും വരാതിരിക്കില്ല...

    ReplyDelete
  2. ചില കവിതകള്‍ അങ്ങനെയാണ്
    കുറുമ്പന്‍ കാറ്റിനെപ്പോലെ
    ചിലപ്പോ പിടിച്ചൊന്നറിയാന്‍ പോലും
    നില്‍ക്കാറില്ല...

    ReplyDelete
  3. ..
    വളരെ നല്ലത് :) കവിതയാണ് ..
    ..

    ReplyDelete
  4. വാക്കിനു വേണ്ടിയുള്ള കാത്തിരിപ്പ് അല്ലേ? വരും. വരാതിരിക്കില്ല. മനസ്സിരുത്തി ധ്യാനിക്കൂ..വാക്കുകള്‍ മനസ്സിലേയ്ക്ക് താനെ ഒഴുകിയെത്തും.

    ഇതു വായിച്ചപ്പോള്‍ മുരുകന്‍ കാട്ടാക്കടയുടെ കാത്തിരിപ്പ്‌ എന്ന കവിത ഓര്‍മ്മ വന്നു.

    ReplyDelete
  5. open thy doors and see thou poem before thee (tagore adulterated) നല്ല ചൊടിയുള്ള കവിത.

    ReplyDelete
  6. “കൊഴിയുന്ന പൂക്കള്‍ പെറുക്കുവാന്‍ പിറ്റേന്നു
    പുലരി വന്നെത്തിനൊക്കുമ്പൊള്‍
    ഒരു തുള്ളിക്കണ്ണീരു വീണു നനഞ്ഞൊരാ
    ക്കടലാസിന്‍ ശൂന്യമാം മാറില്‍
    ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
    മണമുള്ള പവിഴവും മുത്തും.“..(സുഗതകുമാരി)
    ഇവിടെയും കവിത കാത്തിരുന്ന രാമൊഴിയുടെ ]
    മൊഴികളില്‍ ഞങ്ങള്‍ കേള്‍ക്കുന്നു കവിത. നന്നായിരിക്കുന്നു.

    ReplyDelete
  7. കള്ളകാമുകനെ പോലെ ഒരു കുറുമ്പന്‍ കവിത..!
    ഇഷ്ടമായി..!!

    ReplyDelete
  8. ഏകാന്തതയുടെ ശൂന്യതയും ആലോചനയുടെ തീക്ഷ്ണതയും സര്‍ഗാത്മകതക്ക് ജീവന്‍ പകരുന്നു..
    നല്ല വരികള്‍.

    ReplyDelete
  9. ramji,rajesh,ravi,vayadi,sreenadhan,sree, smitha,faisal,rafeeq...thanks..

    ReplyDelete
  10. ഞങ്ങളും കാത്തിരിക്കുന്നു ചിത്രയെ കെട്ടിപിടിക്കുന്ന ആ കുറുമ്പന്‍ കവിതക്കായി.

    ReplyDelete