Friday, September 17, 2010

കശ്മീരിലെ കല്ലുകള്‍

കുളത്തില്‍ കല്ലിട്ടു കളിച്ച രണ്ട്‌ കുട്ടികള്‍ 
ഇന്ന് മുതിര്‍ന്നിരിക്കുന്നു.
നര കയറിയിട്ടും
അവര്‍ കളി തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
കുളത്തിനു മടുത്ത് കാണണം.
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ട് കൊണ്ട് മുറിവേറ്റിരിക്കണം.
പൊറുതികെട്ടവര്‍  തിരികെയെറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ.
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദ്ദവവുമുള്ള കല്ലുകള്‍.
കുഞ്ഞുങ്ങളുടെ കണ്ണുകള്‍ പോലെ
തിളക്കമുള്ള കല്ലുകള്‍.

പടവാളിനേക്കാള്‍,
തൂലികയെക്കാള്‍  മൂര്‍ച്ച
കല്ലുകള്‍ക്കെന്നവര്‍,
കണ്ണില്‍ കരിങ്കല്ലിന്റെ
തണുപ്പ്‌ കൊത്തുന്നവര്‍.

അവരുടെ
കൈകള്‍ ബന്ധിച്ചിരിക്കുന്നു;
വായ്‌ മൂടിക്കെട്ടിയിരിക്കുന്നു. 
അവര്‍ക്ക് കല്ല്‌ ഒരു പ്രതീകമാണ്,
ഒരു ഭാഷയും.
അവര്‍ കല്ലുകള്‍ കൊണ്ട് സംസാരിക്കുന്നു.
അതിന്‍റെ കൂര്‍ത്ത അറ്റങ്ങള്‍ കൊണ്ട്
അവര്‍ കോറിയിടുന്നു, മഞ്ഞണിഞ്ഞ 
ജലാശയങ്ങളിലെ കനലുകളുടെ  ചരിത്രം. 
അവര്‍, മറ്റാരെക്കാളും 
ഭൂമിയില്‍ കാലുറച്ച് നില്‍ക്കുന്നു.
മഞ്ഞിലണിയേണ്ട പാദുകങ്ങള്‍ പോലും
അവരുടെ കയ്യില്‍ 
മുഴുത്ത കല്ലുകളായ് തീരുന്നു. 

മറ്റാരായാലും മലയാളികളല്ല അവര്‍;
നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല
അവരുടെ ഒരു രീതി.

21 comments:

  1. http://tehelka.com/story_main46.asp?filename=Ne280810Iamapracifist.asp

    ReplyDelete
  2. പടവാളിനേക്കാള്‍,
    തൂലികയെക്കാള്‍ മൂര്‍ച്ച
    കല്ലുകള്‍ക്കെന്നവര്‍,
    കണ്ണില്‍ കരിങ്കല്ലിന്റെ
    തണുപ്പ്‌ കൊത്തുന്നവര്‍...
    ...................
    മറ്റാരായാലും മലയാളികളല്ല അവര്‍;
    നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല
    അവരുടെ ഒരു രീതി.

    നന്നായിട്ടുണ്ട് ചിത്ര.....

    ReplyDelete
  3. "പടവാളിനേക്കാള്‍,
    തൂലികയെക്കാള്‍ മൂര്‍ച്ച
    കല്ലുകള്‍ക്കെന്നവര്‍,
    കണ്ണില്‍ കരിങ്കല്ലിന്റെ
    തണുപ്പ്‌ കൊത്തുന്നവര്‍"
    നന്നായിരിക്കുന്നു ഈ വരികൾ..

    ReplyDelete
  4. അവർ അവരുടെതെന്നും നമ്മൾ നമ്മുടെതെന്നും പറയുന്ന സ്ഥലത്ത് പിറന്നവരുടെ ചോരയിൽ ഇരുവരും കളി തുടരുകയാണ് ഏറെക്കാലമായി. കാശ്മീരിയെ ചൊല്ലി വിലപിക്കാൻ നമ്മെ ദേശസ്നേഹം അനുവദിക്കുന്നില്ലല്ലോ, കവി വാർത്തകളുടെ കൺകെട്ടുകൾക്കപ്പുറത്തെ സത്യം വിളിച്ചു ചൊല്ലേണ്ടയാളാണ്, മനുഷ്യനെ കാണേണ്ടയാളാണ്, ഈ കവിത ആ ധർമ്മം നിർവ്വഹിക്കുന്നു, കവിതയായിരുന്നു കൊണ്ടു തന്നെ!

    ReplyDelete
  5. "രക്തത്തിന്റെ സുഗന്ധവും
    മാംസത്തിന്റെ മാര്‍ദ്ദവവുമുള്ള കല്ലുകള്‍."

    മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും .......

    ReplyDelete
  6. ചിത്ര, പല മാനങ്ങളുണ്ട് ഈ കവിതയ്ക്ക് ..അല്ലെ.?

    ReplyDelete
  7. ഏറെ പേറ്‍ സഞ്ചരിക്കാത്ത വഴിയിലൂടെയാണ്‌, നടത്തം, അല്ലേ? കവിതയ്ക്‌ എളുപ്പം വഴങ്ങാത്ത കല്ലുകളെടുത്ത്‌ അനായാസമായി എറിയുന്നു. കോള്ളേണ്ടിടത്ത്‌ കൊള്ളുകയും ചെയ്യുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  8. ഒരുപാടിഷ്ടപ്പെട്ടു ഈ കവിത. ഇതുപോലെ എഴുതാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്‌. എന്റെ അഭിനന്ദങ്ങള്‍.

    ReplyDelete
  9. കല്ലുപോലും വേദനിക്കും.
    നന്ദി

    ReplyDelete
  10. കവി കാലത്തിന്റെ ധര്‍മ്മം കാക്കുന്നു.

    ReplyDelete
  11. Good.
    Nannayozhukunna baasha.
    Ozhukatte iniyum !

    www.ilanjipookkal.blogspot.com

    ReplyDelete
  12. thanks to all for reading..and giving your comments..

    ReplyDelete
  13. നന്നായി..
    അവസാനത്തെ 3 വരി കല്ലു കടിച്ചു..

    ReplyDelete
  14. നന്നായി.
    ആ വേദന ഭയാനകമാണ്......
    എഴുതിയത് നന്നായി.

    ReplyDelete
  15. ee kavitha njan oru anju thavana vayichu kazhinju...
    enthoru aashayam, chithu!
    vakkukal oodi olikunnu, njan kavithayude bhangiyae varnikumbol...

    ReplyDelete