മനുഷ്യന് മണ്ണിരയോട്..
എത്ര നാളിങ്ങനെ
മണ്ണ് തുപ്പി കഴിയും?
അറിയണ്ടേ നിനക്ക്
ഒഴുക്കിന്റെ വേഗം?
മനുഷ്യന്‍ മീനിനോട്..
അറിയുമോ നിനക്കെന്റെ
യന്പേതുറക്കത്തിലും
കേള്‍ക്കും ഞാന്‍, നിന്റെ
വിശപ്പിന്റെ നിലവിളി.
മണ്ണിര മീനിനോട്..
ഞാന്‍ നിനക്കിരയാവുന്ന
മാത്രയില്‍, നീ
മനുഷ്യനിരയെന്ന്
അറിയുമോ സഖേ?
മീനും മണ്ണിരയും മനുഷ്യനോട്..
ഇര കാണിച്ച്
ഇര തേടുന്നത്
നിര്ത്താറായില്ലേ
നിനക്കിനിയും?
ഇര കാണിച്ച്
ReplyDeleteഇര തേടുന്നത്
നിര്ത്താറായില്ലേ
നിനക്കിനിയും?
വളരെ ഇഷ്ടപ്പെട്ടു.
മനുഷ്യനുണ്ടോ ചേട്ടാ നാണം. അല്ലേ?
ReplyDeleteഇരകളൈക്യപ്പെട്ടാല് വേട്ടക്കാരാവുമെന്ന് അവര് ഭീഷണിപ്പെടുത്തുന്നു
ReplyDelete"മീനും മണ്ണിരയും മനുഷ്യനോട്..
ReplyDeleteഇര കാണിച്ച്
ഇര തേടുന്നത്
നിര്ത്താറായില്ലേ
നിനക്കിനിയും?"
മീനിനെ ഇന്‍ഡ്യയായും, മണ്ണിരയെ പാകിസ്ഥാനായും, മനുഷ്യനെ അമേരിക്കയായും ഞാന്‍ വേറുതെ ഒന്ന് സങ്കല്‍പ്പിച്ചു പോയി. നമ്മളും ഈ ഇരകളെ പോലെ ഒന്നിച്ചിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. കവിതയിലെ ആശയം എനിക്കിഷ്ടപ്പെട്ടു. നല്ല കവിത.
ഇരകളുടെ രാഷ്ടീയമെഴുതാൻ തുടങ്ങിയല്ലോ, നന്നായി ചിത്ര! ചെറിയ മീനിനെ തന്നെ ഇട്ട് വലിയ മീനിനെ പീടിക്കുന്നതാണല്ലോ ചരിത്രം!
ReplyDeleteപരിണാമത്തില്‍ നിന്ന് തുടങ്ങുന്നു ഇരയാകല്‍
ReplyDeleteമനുഷ്യന്റെ 'പ്രകൃതി നിയമം'
വായില്‍ ഇരയുള്ളപ്പോള് ശബ്ദം ഉയരില്ലല്ലോ.
നല്ല കവിത.
ഇഷ്ടപ്പെട്ടു...
ReplyDeleteഇഷ്ടമായി...
ReplyDeletekollaam nalla bhaavana
ReplyDeleteഇരകളുടെ ഈ പ്രത്യയശാസ്ത്ര ദര്‍ശനം കലക്കി. ഇരകള്‍ സ്വയം തിരിച്ചറിയുന്നില്ല എന്നതാണല്ലോ നമ്മുടെ വൈപരീത്യം.
ReplyDeleteഇരകള്‍ ഒന്നിക്കുമെന്ന് നമുക്ക് സ്വപ്നം കാണാം.
മണ്ണിരക്ക് വിശപ്പില്ല ദാഹമുണ്ട്,
ReplyDeleteമീനിനു ദാഹമില്ല വിശപ്പുണ്ട്,
മനുഷ്യന് ദാഹവുമുണ്ട് വിശപ്പുമുണ്ട്.
ഇരകാണിച്ചു ഇരതേടുന്നത് അവന്റെ അവകാശം......
nannayittundu...
ReplyDeleteകൊച്ചു കൊച്ചു വരികളില്‍ വലിയ വലിയ അര്‍ഥങ്ങള്‍....
ReplyDeleteവിശപ്പിന്റെ നിലവിളി ഇത്ര ക്രൂരമോ!!!
ഇരകളുടെ തിരിച്ചറിവ്...ഒരു സ്വപ്നം.
ReplyDeleteആശാനെ ഇത് കൊള്ളാം
ReplyDeleteനന്നായി ആലോചനകൾ, ഇരകളെല്ലാം ഇങ്ങനെ ചിന്തിക്കാനും പറയാനും തുടങ്ങ്യാൽ വല്യ കഷ്ടാവും വേട്ടക്കാരുടെ കാര്യം
ReplyDeleteഅതിജീവനത്തിന്റെ ഒരു രസതന്ത്രം !
ReplyDeleteപക്ഷെ ഇരകള്‍ നിരായുധരാണ് എവിടെയും.
വരികള്‍ കൊള്ളാം......
കവിതകള്‍ വായിക്കുന്നു.കശ്‌മീരിലെ കല്ലുകളെപ്പറ്റി എഴുതിയതാണ് ഏറെ ഇഷ്ടമായത്.ഈ കവിത പുതുമയില്ലാതെയും മറ്റേതോ സമാനസ്വഭാവമുള്ള കവിതകളുടെ ഛായയുള്ളതുപോലെയും തോന്നി.
ReplyDeleteaavishkaranathile puthuma ishtamaayi
ReplyDeleteThe last 4 lines are really good.
ReplyDeletethanks for all the comments..
ReplyDeleteഇരയാണെന്നറിയുന്ന നിമിഷമാവാം ബോധമാകുന്നത്.
ReplyDelete