Thursday, October 21, 2010

വീട്

നിറയെ ജനാലകളുള്ള
മുറിക്കുള്ളില്‍, ചിതറിയ
ചായപ്പെന്‍സിലുകള്‍ക്കിടയിലിരുന്ന്‍
ഒരു കുട്ടി
മതിലുകളില്ലാത്ത
ഒരു വീട് വരയ്ക്കുന്നു.

വീട്
വീട്ടില്‍ നിന്നിറങ്ങി
തെരുവിലേക്ക് പോകുന്നു.

തെരുവിലൊരു
പാട്ടുകാരിയും കുഞ്ഞും.
അവള്‍
അതിരുകളില്ലാത്ത
ഒരു ലോകത്തെക്കുറിച്ച് പാടുന്നു.
കുഞ്ഞ് ചിരിക്കുന്നു, പാടുന്നവളുടെ
കണ്ണുകള്‍  തിളങ്ങുന്നു.

തെരുവ്
തെരുവില്‍ നിന്നിറങ്ങി
സ്വന്തം വീട്ടിലേക്ക് പോവുന്നു.

കുട്ടി വരച്ച വീട്
മുറ്റത്തെ വേപ്പിനെ ചുറ്റി
വേപ്പിനെ  ചുറ്റുന്ന മുല്ലയെ ചുറ്റി
വള്ളിയിലിരിക്കുന്ന കിളിയെ ചുറ്റി
കിളിക്കണ്ണിലെ ആകാശത്തേക്ക്
പറന്ന്‍ പറന്ന്‍ പോകുന്നു.

13 comments:

  1. പറന്നുപോവുന്നു, വീടെന്ന ചിലരുടെ സ്വപ്നം

    ReplyDelete
  2. ചിന്തകള്‍ കുറച്ചു കൂടി വരികളാക്കാമായിരുന്നു...

    ReplyDelete
  3. Good one!
    Congrats.
    Gave a different feeling.

    ReplyDelete
  4. നൈസ്.
    സ്വാന്തന്ത്രപ്രഖ്യാപനമായിരുന്നു കവിത
    :-)

    ReplyDelete
  5. അകത്തുള്ളവർ പുറത്തേയ്ക്കും...പുറത്തുള്ളവർ...കവിത നന്നായി

    ReplyDelete
  6. ഉള്ളെ..വെളിയെ..


    നിമിഷങ്ങളുടെ അകലത്തിലെങ്കിലും
    ചേരും പടി ചേര്‍ക്കാനാവത്തവ; ചേരാത്തവയും...

    നന്നായി

    ReplyDelete
  7. വായിച്ചിട്ട് ഇനിയും വേണം എന്നു തോന്നി

    ReplyDelete
  8. കുഞ്ഞിന്റെ ചിത്രം മതിലില്ലാത്ത വീടായി നിറഞ്ഞു കവിഞ്ഞ് തെരുവിലേക്കിറങ്ങി,തെരുവിലെപ്പാട്ടൂകാരിയും കുഞ്ഞും അതിരുകളില്ലാത്ത ലോകത്തെക്കുറിച്ചു പാടുമ്പോൾ വേപ്പ്, മുല്ല,കിളി, കിളിക്കണ്ണിലെ ആകാശം എന്നിങ്ങനെ.. അവ്യക്തമധുരമായി ഒരു ചിത്രമുണ്ടാകുന്ന പോലെ ചിത്ര!

    ReplyDelete
  9. അതിരുകളില്ലാത്ത വീടു പോലെ അതിരുകളില്ലാത്ത മനസ്സും ഉണ്ടായിരുന്നെങ്കില്‍...

    ReplyDelete
  10. വീട് വിടാനുള്ളതല്ലേ?
    പിന്നെന്താ?

    ReplyDelete
  11. മതിലുകളും കാര്‍ പോര്ച്ചും ഇല്ലാത്ത വീട് സങ്കല്പിക്കാമോ?

    ReplyDelete