ആള്‍ക്കൂട്ടത്തിനിടയിലൂടെ
നടക്കുന്നു.
സ്വയമൊരാള്‍ക്കൂട്ടമായി
നടന്നു പോകുന്നു.
ഓരോ തെരുവിലും
ഓരോ മുഖം.
വഴിയില്‍
ഒരു കുഞ്ഞ്
കമിഴ്ന്നു കിടക്കുന്നു,
മുഖമില്ലാതുറങ്ങുന്നു.
(അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
അവന്റെ തൊലിപ്പുറം മറയ്ക്കുന്നു
ഈച്ചകളുടെ കൂട്ടം.
അവയോടൊപ്പം ചെന്നിരിക്കുന്നു.
.
ഒരിടത്ത്
ഇരുന്നിടം തന്നെ
ചിതറിപ്പറന്ന്
കുറുകിക്കുറുകി
പ്രാവിന്‍ കൂട്ടം.
അവയോടൊപ്പം
അരിമണി കൊറിച്ചിരിക്കുന്നു.
വീട്ടില്‍
കണ്ണാടിയില്‍
മുഖത്ത് ഈച്ചകളാര്‍ക്കുന്നു
മുഖം അരിമണി കൊറിച്ചിരിക്കുന്നു .
മുഖം മുഖം മറച്ചിരിക്കുന്നു.