Monday, November 29, 2010

മുഖം

ആള്‍ക്കൂട്ടത്തിനിടയിലൂടെ 
നടക്കുന്നു.
സ്വയമൊരാള്‍ക്കൂട്ടമായി 
നടന്നു പോകുന്നു. 

ഓരോ തെരുവിലും 
ഓരോ മുഖം.

വഴിയില്‍ 
ഒരു കുഞ്ഞ് 
കമിഴ്ന്നു കിടക്കുന്നു,
മുഖമില്ലാതുറങ്ങുന്നു.
(അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
അവന്റെ തൊലിപ്പുറം മറയ്ക്കുന്നു 
ഈച്ചകളുടെ കൂട്ടം.
അവയോടൊപ്പം ചെന്നിരിക്കുന്നു.    
.
ഒരിടത്ത് 
ഇരുന്നിടം തന്നെ 
ചിതറിപ്പറന്ന്
കുറുകിക്കുറുകി
പ്രാവിന്‍ കൂട്ടം.
അവയോടൊപ്പം 
അരിമണി കൊറിച്ചിരിക്കുന്നു.
  
വീട്ടില്‍ 
കണ്ണാടിയില്‍  
മുഖത്ത് ഈച്ചകളാര്‍ക്കുന്നു 
മുഖം അരിമണി കൊറിച്ചിരിക്കുന്നു  . 
മുഖം മുഖം മറച്ചിരിക്കുന്നു.

13 comments:

  1. ഒരു കുഞ്ഞ്
    കമിഴ്ന്നു കിടക്കുന്നു,
    മുഖമില്ലാതുറങ്ങുന്നു.
    (അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
    അവന്റെ തൊലിപ്പുറം മറയ്ക്കുന്നു
    ഈച്ചകളുടെ കൂട്ടം

    ഈ വരികള്‍ മനോഹരം

    ReplyDelete
  2. മുഖം മുഖം മറച്ചിരിക്കുന്നു.

    ReplyDelete
  3. തെരുവിലെ കുഞ്ഞിന്റെ ശരീരത്തിൽ ആർത്തിരുന്ന ഈച്ചക്കൂട്ടം വീട്ടിലെത്തുമ്പോൾ സ്വന്തം മുഖത്താർക്കുമ്പോൾ, അരിമണി കൊറിക്കുന്നിടെ, മുഖം മുഖം പൊത്തുമ്പോൾ (തൊപ്പി ഊരി!) കവിത തെരുവിലും മനസ്സിലും മുഴങ്ങിത്തുടങ്ങുന്നു!

    ReplyDelete
  4. മുഖം മുഖം മറച്ചിരിക്കുന്നു.

    അവനവനിലെക്ക് ഒതുങ്ങിക്കൂടുന്നു മാനുഷര്‍.

    ReplyDelete
  5. വഴിയില്‍
    ഒരു കുഞ്ഞ്
    കമിഴ്ന്നു കിടക്കുന്നു,
    മുഖമില്ലാതുറങ്ങുന്നു.
    (അവനിന്ന്‍ വല്ലതും കഴിച്ചോ എന്തോ)
    അവന്റെ തൊലിപ്പുറം മറയ്ക്കുന്നു
    ഈച്ചകളുടെ കൂട്ടം.
    അവയോടൊപ്പം ചെന്നിരിക്കുന്നു.

    Loved these lines

    ReplyDelete
  6. ആത്മ വിമര്‍ശനത്തിന്റെ മുഖം
    കവിത പൊള്ളിച്ചു

    ReplyDelete