Sunday, November 21, 2010

തടവറ

പുറത്തൊരു മരമുണ്ട്,
അകത്തിരുന്നാല്‍ കാണില്ല. 
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
കൊടുങ്കാറ്റുളള രാത്രിയില്‍.

മരത്തിന്റെ മേലുണ്ട് 
കെട്ട് വിട്ടൊരു പട്ടം.

ഇലകളില്‍ തങ്ങി 
വെയിലില്‍ തിളങ്ങി 
ഒച്ചകളില്‍ മുങ്ങി  
പകലുകള്‍ പകലുകള്‍.

ഇരുട്ടിന്റെ കറ ചൂടി 
പൊത്തിന്റെ മറ തേടി 
ഭയത്തിന്റെ വിറ കോടി 
രാത്രികള്‍ രാത്രികള്‍.

അകത്തൊരു മരമുണ്ട്
പുറത്തിരുന്നാല്‍  കാണില്ല.
കേള്‍ക്കാമതിന്റെ സീല്‍ക്കാരം 
നിശബ്ദമായ രാത്രിയില്‍. 

17 comments:

  1. എന്റെ അകത്തും പുറത്തും ഓരോ മരമുണ്ട്...പുറത്തു പോയിരുന്നാൽ കേൾക്കാം രാത്രിയിൽ അകത്തുള്ളതിന്റെ സീൽക്കാരം. അകത്തു പോയിരുന്നാൽ കേൾക്കാം രാത്രിയിൽ എകാന്തതയിൽ പുറത്തുള്ളതിന്റെ വിലാപം.... എന്റീശ്വരാ ഞാനേത് തടവറയിലാണ്‌?
    കവിത കൊള്ളാം ട്ടോ!

    ReplyDelete
  2. നന്നായിരിക്കുന്നു.. ആശംസകള്‍ :D

    ReplyDelete
  3. പുറത്തൊരു മരമുണ്ട്,
    അകത്തിരുന്നാല്‍ കാണില്ല.

    ഇഷ്ടപ്പെട്ടു.

    ReplyDelete
  4. വളരെയേറെ നന്നായിരിക്കുന്നു...
    ഇനിയും എഴുതുക...

    ReplyDelete
  5. മരത്തിന്റെ മേലുണ്ട്
    കെട്ട് വിട്ടൊരു പട്ടം.

    ReplyDelete
  6. M.R.Anilan -എം. ആര്‍.അനിലന്‍’s comment ഈ കവിതയെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്.

    ആശംസകള്‍.

    ReplyDelete
  7. കേള്‍ക്കാം .. ഈ നിശബ്ദമായ രാത്രിയില്‍ ..

    ReplyDelete
  8. ചുരുക്കിപ്പറഞ്ഞാല്‍ ജീവിതത്തടവറയില്‍ നിന്നു നമുക്ക് മോചനമില്ല..
    അര്‍ത്ഥവത്തായ വരികള്‍. ഇഷ്ടമായി.

    ReplyDelete
  9. പുറത്തെ മരത്തെയും കാണുന്നുണ്ടല്ലോ, കേൾക്കുന്നുണ്ടല്ലോ, അകത്തെ മരം പോലെ പ്രധാനമതും. സീൽക്കാരങ്ങൾക്ക് കാതോർക്കുക! കവിതകൾ വിരിയട്ടെ! നന്നായിട്ടുണ്ട് (ധാരാളം സ്പേസ് ഉണ്ട്!)

    ReplyDelete
  10. kavikal kaalam ariyunnavaraanu

    ReplyDelete
  11. അകത്തെയും പുറത്തെയും മരങ്ങളറിഞ്ഞു വിരിയട്ടെ കവിത.
    നന്നായിരിക്കുന്നു.

    ReplyDelete
  12. അകത്തും പുറത്തും ഉള്ള മരങ്ങള്‍ ...

    ReplyDelete
  13. സീല്‍ക്കരങ്ങളും മരമര്‍മ്മരങ്ങളും അറിയുന്ന രാമൊഴി .. നല്ല കവിത.

    ReplyDelete
  14. അകം പൊരുളിന്റെ
    നിശബ്ദ,സീല്‍ക്കാരങ്ങള്‍...

    നല്ല കവിത...

    ReplyDelete