മീര പാടുന്നു.
പാട്ടിന്റെ
കൊത്തേറ്റ് പുളയുന്നു.
പാട്ടുപെട്ടികള്‍
പുരപ്പുറത്തെറിയുന്നു
പുറത്തേക്കിറങ്ങുന്നു.
ഉള്ളിലെയുന്മാദം
നഗ്നമായലയുന്നു.
വാഴ്വിന്‍ കന്മഷം.
വഴിയിലെല്ലാം
പാട്ടിന്‍ വിഷം.
ഇലയുരുമ്മലില്‍
വലവീശലില്‍
അണലിക്കുരുക്കില്‍
അണ്ണാന്റെ കുതിപ്പില്‍.
പുഴയൊഴുക്കില്‍
വഴിപോക്കന്റെ ചുണ്ടില്‍.
നീലിച്ച തണ്ടുമായ്
നിലാവില്‍
മുളങ്കൂട്ടങ്ങളുടെ
മൂളല്‍ കേട്ടുറങ്ങുന്നു.
അരികില്‍
വിഷക്കോപ്പ മറിഞ്ഞ്
പാട്ട് തുളുമ്പുന്നു.
തലക്കെട്ട് ഉചിതമായോ എന്ന് സംശയം.
ReplyDeleteഅണലിക്കുരുക്കില്‍
ReplyDeleteഅണ്ണാന്റെ കുതിപ്പില്‍.
good...
ReplyDeletevakkukalude damshanam...:)
ഉത്തരാധുനികോത്തരകവിതയാണല്ലേ, ഒന്നും മനസ്സിലായില്ല. എന്തോ ഭജനയും ഉന്മാദവും വിഷവും ഒക്കെയുണ്ടെന്ന് തോന്നുന്നു. ഇമ്മാതിരി എഴുതിക്കൂട്ടി എന്തിനാ ബൂലോകത്ത് വിഷം വമിപ്പിക്കുന്നേ
ReplyDeletenannayi.
ReplyDeleteമീരയുടേത് ഉന്മാദമാണ്, കവിതയുടെ കോപ്പയിൽ അത് പകരുന്നുണ്ട്!
ReplyDeleteകവിത ദംശിച്ച് കേറ്റിയ പ്രണയ വിഷം നെറുകന്തല വരെ എത്തി....ഇനി മൃത്യു....
ReplyDelete