അമ്പേറ്റതിന്‍ പാട്;
അമ്പില്ല, ഇല്ലത്
കടന്ന്‍ പോയ ദേഹവും.
പകലിനൊപ്പം മറഞ്ഞ ഇലനിഴല്‍.
പുതുവെയില്‍തോപ്പിലുയിര്‍ക്കാന്‍,
മണ്ണോട് ചേര്‍ന്ന നിഴലിന്നുടല്‍.
അടുക്കുന്തോറും
അകലമേറുന്നൊരാകാശം .
തടുക്കുന്തോറും
ചുവപ്പേറുന്നൊരു സൂര്യന്‍.
കറുത്ത പൂക്കളുടെ
നിശബ്ദ വിളര്‍ച്ച.
വിടരാതെ കൊഴിഞ്ഞ
വാക്കിന്റെ ചുടല.
ചായ ബാക്കിയില്‍
കുടുങ്ങിയൊരീച്ചയുടെ
ഒടുവിലത്തെ പിടച്ചില്‍.
വിടരാതെ കൊഴിഞ്ഞ
ReplyDeleteവാക്കിന്റെ ചുടല.
ചായ ബാക്കിയില്‍
കുടുങ്ങിയൊരീച്ചയുടെ
ഒടുവിലത്തെ പിടച്ചില്‍.
കൊള്ളാം.
വിടരാതെ കൊഴിഞ്ഞ
ReplyDeleteവാക്കിന്റെ ചുടല.
ചായ ബാക്കിയില്‍
കുടുങ്ങിയൊരീച്ചയുടെ
ഒടുവിലത്തെ പിടച്ചില്‍.
വിടരാതെ കൊഴിഞ്ഞ
ReplyDeleteവാക്കിന്റെ ചുടല- വിഷാദം, എന്തൊക്കെയോ ഒരു പിടച്ചിൽ ...!
മണ്ണോട് ചേര്‍ന്ന നിഴലിന്നുടൽ
ReplyDelete-നന്നു നന്നു പിടച്ചിലിന്റെ ആരവം
തീവ്രമായ പിടച്ചില്‍..
ReplyDeleteഅടുക്കുന്തോറും
ReplyDeleteഅകലമേറുന്നൊരാകാശം .
തടുക്കുന്തോറും
ചുവപ്പേറുന്നൊരു സൂര്യന്‍.
അതെ..ഒരു പിടച്ചിലുണ്ട്.
തിരശീലയ്ക്ക് പിറകില്‍ ഇളകുന്ന നിഴല്‍ പോലെ,
ReplyDeleteമനസ്സറിയാതെ ഒരു പിടച്ചില്‍ ബാക്കിയാക്കുന്നു..
വിടരാതെ കൊഴിഞ്ഞ
ReplyDeleteവാക്കിന്റെ ചുടല.
എനിക്ക് ചിലയിടങ്ങള്‍ അത്ര മനസ്സിലായില്ല.. എങ്കിലും ഒറ്റ വായനയില്‍ കവിതയില്‍ കവിതയുണ്ട് എന്നത് തീര്‍ച്ച പറയാന്‍ പറ്റും.
ReplyDeleteമനസ്സ് പിടയുന്നു.. അമ്പേറ്റതിന്‍ പാടില്ലെങ്കിലും..
ReplyDeleteമനസ്സിലായില്ല :(
ReplyDeleteരണ്ടു മൂന്നു വട്ടം വായിച്ചു..
അടുക്കുംതോറും അകലുന്ന ആകാശം..
ReplyDelete:( ...മനസ്സിലൊരു മുറിവ്..
thanks for all the comments..
ReplyDeletegood,...
ReplyDeleteഅമ്പേറ്റതിന്‍ പാട്;
ReplyDeleteഅമ്പില്ല, ഇല്ലത്
കടന്ന്‍ പോയ ദേഹവും.
പിടച്ചില്‍ ഈ വരികളില്ലുണ്ട്.
ചായ കോപ്പയിലെ ഈച്ചയില്‍ എത്തിയപ്പോള്‍ വൈകാരികമായോ?