Saturday, December 11, 2010

കിണര്‍

കു
ഴി
ച്ച്
കു
ഴി
ച്ച്
ചെന്നു
പാറ തട്ടി
നിന്നു.

നീണ്ട് വരുന്നില്ല
ജലവേരുകള്‍;
വറ്റിയൊരുറവിന്റെ
കുറ്റ നിശബ്ദത.

മലര്‍ന്നു കിടന്നു.
മണ്ണിന്‍  ഗന്ധം,
പുഴു സ്പര്‍ശം.
ആകാശനീല,
പാറി വരുന്നോരില.
മേഘസഞ്ചാരം,
വെയില്‍ ഘടികാരം.

പൊത്തിലുറങ്ങും
പാമ്പിന്നാലസ്യം,
നിശബ്ദ ലാസ്യം.

നിശാശലഭത്തിന്‍  ചിറകടി.

കണ്ണില്‍
കോണി ചാരി നിലാവിന്നിറക്കം.
ഉള്‍ക്കണ്ണില്‍
വെളുത്ത പൊന്നിന്‍ കിനാപ്പെരുക്കം.

20 comments:

  1. ഭാവനയുടെ കിണറാഴങ്ങള്‍..
    വാക്കുകളില്‍ തെളിഞ്ഞു വരുന്ന
    ചിത്രപ്പെരുക്കങ്ങള്‍

    ReplyDelete
  2. കവിതയുടെ ആഴങ്ങള്‍ കാണിക്കുന്നു,ഈ നല്ല കവിത

    ReplyDelete
  3. നീണ്ട് വരുന്നില്ല
    ജലവേരുകള്‍;
    വറ്റിയൊരുറവിന്റെ
    കുറ്റ നിശബ്ദത.
    ഹ!
    അസ്സല് കവിത.
    (അവസാനത്തെ ആ രണ്ടു വരിയിലല്ല
    ഈ കവിത അവസാനിക്കേണ്ടതെന്ന ഒരു
    ചുമ്മാ വിചാരവും :) )

    ReplyDelete
  4. മനോഹരമായി, കവിതയുടെ വേരുകൾ നിറയെ പൊടിച്ചു വന്നു. പിന്നെ ആദ്യവരികളിലെ ഒറ്റക്ഷരങ്ങൾ വേണമായിരുന്നോ അങ്ങനെ?

    ReplyDelete
  5. നീണ്ട് വരുന്നില്ല
    ജലവേരുകള്‍;
    വറ്റിയൊരുറവിന്റെ
    കുറ്റ നിശബ്ദത.

    ആശംസകള്‍.

    ReplyDelete
  6. ചിത്രേ, ഇങ്ങനെയൊക്കെ എഴുതി എന്നെയൊരസൂയക്കാരനാക്കി മാറ്റല്ലേ... :-)

    ReplyDelete
  7. സെറീന കോപ്പി ചെയ്തു കഴിഞ്ഞു.സുന്ദരം ചിത്രേ.ഇഷ്ടപ്പെട്ടു :)

    ReplyDelete
  8. അനിലന്‍ മാഷുടെ വാക്കുകള്‍ ഷെയര്‍ ചെയ്യുന്നു..

    ReplyDelete
  9. കണ്ണില്‍
    കോണി ചാരി നിലാവിന്നിറക്കം.

    ഈ രണ്ടുവരികൾ ഒരുപാടിഷ്ടമായി.
    കവിത മനോഹരം.

    ReplyDelete
  10. കവിത ഉറഞ്ഞു, നിറഞ്ഞ്, കവിഞ്ഞു....

    ReplyDelete
  11. ചില മനസ്സുകളങ്ങനെയാണ്
    ജലമില്ലാ കിണറു പോലെ

    ReplyDelete
  12. അതിമനോഹരം.ഒരുനല്ല കവിത വായിച്ച സംതൃപ്തി.

    ReplyDelete
  13. കു
    ഴി
    ച്ച്
    കു
    ഴി
    ച്ച്
    !
    !
    !

    ReplyDelete
  14. adutha samayatthukanda moonnaamathe kuzhippanithu.ore vishayamingane puthutayonnum parayaanillenkil aavarthikkaathathanu nallathu.

    ReplyDelete
  15. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  16. കു
    ഴി
    ച്ച്
    കു
    ഴി
    ച്ച്
    ചെന്നു
    പാറ തട്ടി
    നിന്നു.

    കവിതയില്‍ ദൃശ്യം വരുന്നു. വാക്കുകളില്‍ ആഴം വരുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  17. പ്രിയപ്പെട്ട ചിത്ര,




    മെസ്സേജ് കിട്ടി. നന്ദി.

    ചിത്രയുടെ 'വീട്' മുതല്‍ 'കിണര്‍' വരെയുള്ള കവിതകള്‍ ഇന്നലെയാണ് വായിച്ചത്, സമയക്കുറവു മൂലം.

    എങ്ങിനെയാണ് ഇങ്ങിനെ എഴുതാന്‍ കഴിയുക? എത്ര നല്ല ബിംബങ്ങളും ഭാവനകളും ആണ്!



    "അടുക്കുന്തോറും





    അകലമേറുന്നൊരാകാശം .




    തടുക്കുന്തോറും




    ചുവപ്പേറുന്നൊരു സൂര്യന്‍." (പിടച്ചില്‍)









    "ഒരുമിച്ചിരുന്ന ചില്ലയോ





    ഒപ്പം വളര്‍ന്ന കാടോ




    കണ്‍വെട്ടത്തിലില്ല.




    കൂട്ടായി കണ്ട കാഴ്ചകള്‍




    വഴിയിലഴിഞ്ഞു വീണതറിഞ്ഞില്ല.




    കാലമെന്നേ




    തുഴവിട്ടു പോയി




    ദിക്കുകള്‍ പരശ്ശതങ്ങളായ്,




    വിഭ്രമങ്ങളായി." (മൊഴി)



    ഒരുപാട് ഇഷ്ടമായി.

    ReplyDelete
  18. adukkumthoorum akalam kuudunna aakaasham ...nalla baavana

    ReplyDelete