Thursday, July 21, 2011

13/7


തെരുവിലെ സ്ഫോടനത്തില്‍
തെറിച്ചു പോയ
കാലുകളുടെ എകാന്തതയോളം
വരുമോ
സമുദ്രങ്ങളാല്‍ വിഭജിക്കപ്പെട്ട
എന്റെയും നിന്റെയും ഏകാന്തത?

ഒരു നിമിഷം മുന്‍പും
ഒന്നിച്ച് വച്ച ചുവടുകള്‍!
നിമിഷങ്ങള്‍ക്ക് ശേഷവും
ഉടല്‍ തേടിയുള്ള  ആ പിടച്ചില്‍!

എങ്കിലും
രക്തക്കറകള്‍ മായ്ക്കുന്ന
മഴയുടെ അരാഷ്ട്രീയതയെ
കുറിച്ചല്ലെന്റെ വാക്കുകള്‍.

കാഴ്ചയല്ല,
കാഴ്ച്ചക്കാരിയാണ് ഞാന്‍.

ചിതറിക്കിടക്കുന്ന ആ ശവം,
ഈ നിമിഷം വരെയെങ്കിലും എന്റേതല്ല.

ചോര വഴുക്കുന്ന തെരുവുകളില്‍
പഴയ പിടച്ചിലുകള്‍ക്കൊപ്പം
നടന്ന്‍ പോകുന്നു വീണ്ടും.

21 comments:

  1. ജൂലയ് 13. മുംബൈ. പങ്കു ചേരുന്നു, ഈ പ്രതികരണത്തിൽ.

    ReplyDelete
  2. nalla prathikaranam. nalla kavitha.
    ഒരു നിമിഷം മുന്‍പും
    ഒന്നിച്ച് വച്ച ചുവടുകള്‍!
    നിമിഷങ്ങള്‍ക്ക് ശേഷവും
    ഉടല്‍ തേടിയുള്ള ആ പിടച്ചില്‍!
    nalla varikal.

    ReplyDelete
  3. ഞാനും ഒരു നിമിഷം തലകുനിക്കട്ടെ..

    എന്റെ നാട്.. എന്റെ നാടെന്ന-
    ഭിമാനമായ് ചൊല്ലുവാന്‍
    സ്വന്തമായ് ഒന്നുമില്ലാത്തവര്‍

    കവി പാടിയ അവസ്ഥയിലേക്ക് നമ്മളും വേഗത്തില്‍ നടക്കുന്നു അല്ലേ..

    വരികള്‍ക്ക് നല്ല വികാരം. മുബെയില്‍ മരിച്ചവരുടെ ആത്മാവിനു മുന്‍പില്‍ എന്റെയും ശ്രദ്ധാഞ്ജലി.

    ReplyDelete
  4. ജാമായിപ്പോയ മൊബൈല്‍ ടവറുകള്‍-
    ക്കിടയ്ക്ക് നിന്ന് അങ്ങോട്ടുമിങ്ങോട്ടും ഇങ്ങോട്ടുമങ്ങോട്ടും
    മാറി മാറി വിളിക്കുംപോളുള്ളത്ര നെഞ്ചിടിപ്പില്ല ഒരു നീണ്ട കാത്തിരിപ്പിനും...!!!
    എഴുതാന്‍ പോലുമാവുന്നില്ലാ ചിത്ര...
    നന്ദി ഈ വരികള്‍ക്ക്...!!!

    ReplyDelete
  5. നന്നായി, ഈ ശ്രദ്ധാഞ്ജലി.
    വരികള്‍ തീക്ഷ്ണമാണ്, ആശംസകള്‍

    ReplyDelete
  6. Sradhaanjalikku munnil niranja kannukalode....
    varikalile theey manassilettunnu...aashamsakal

    ReplyDelete
  7. "ചിതറിക്കിടക്കുന്ന ആ ശവം,
    ഈ നിമിഷം വരെയെങ്കിലും എന്റേതല്ല."

    :(

    എന്റെതാവുന്ന നിമിഷം വരേയ്ക്കും മൌനത്തിന്റെ വല്മീകങ്ങളില്‍ ഉറങ്ങാം...
    ശബ്ദമില്ലാത്ത നിലവിളികളെ കാണാതിരിക്കാം..

    ReplyDelete
  8. ഉടല്‍ തിരയുന്ന അവയവങ്ങള്‍....
    ആകെ നടുക്കുന്നൊരു സാധ്യത.
    നമ്മുടെയെല്ലാം ഏകാന്തത ഒന്നിച്ചുവെച്ചാലും
    മതിയാവില്ല അതിന്റെ തീച്ചൂടളക്കാന്‍...

    ReplyDelete
  9. ഉടൽ തേടിയുള്ള പിടച്ചിൽ......

    തീക്ഷ്ണം...

    ReplyDelete
  10. നടുക്കുന്ന ഏകാന്തത...

    ReplyDelete
  11. നഗരങ്ങള്‍ ഇപ്പോള്‍ സ്ഫോടനങ്ങളുടെ പുസ്തകമായിരിക്കുന്നു.

    ReplyDelete
  12. കാഴ്ച,
    കാഴ്ച്ചക്കാര്‍

    നമ്മള്‍

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. കാഴ്ചയല്ല,
    കാഴ്ച്ചക്കാരിയാണ് ഞാന്‍.

    വരികള്‍ക്ക്..
    ആശംസകള്‍!
    -------

    കാലങ്ങള്‍...
    ചോദ്യം മാത്രം.
    ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.

    ReplyDelete
  15. പഴയ പിടച്ചിലുകള്‍ക്കൊപ്പം
    നടന്ന്‍ പോകുന്നു വീണ്ടും.

    നല്ല എഴുത്ത്.

    ReplyDelete
  16. 'രക്തക്കറകള്‍ മായ്ക്കുന്ന
    മഴയുടെ അരാഷ്ട്രീയത'യും
    ഒരു നിമിഷം മുന്‍പും
    ഒന്നിച്ച് വച്ച ചുവടുകളും...
    -നന്നായിട്ടുണ്ട്

    ReplyDelete
  17. Oh..that is great.it takes into ones heart the real situation of catastrophe

    ReplyDelete
  18. ചിതറിക്കിടക്കുന്ന ആ ശവം,
    ഈ നിമിഷം വരെയെങ്കിലും എന്റേതല്ല...

    ആകട്ടെ, കുറച്ചു കഴിഞ്ഞ് അത് എന്റേതായാലും വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഈ കവിത പേടിപ്പിച്ചു കളയുന്നുണ്ട്...

    ReplyDelete