Monday, January 30, 2012

ഇല പൊഴിയും കാലത്തെ ഒപ്പീസ്

വാക്ക്  
വിഴുങ്ങി വിഴുങ്ങി 
പള്ള 
വീര്‍ത്ത് വീര്‍ത്ത് 
പായുന്നു ഒരു വണ്ടി;
ഇടയ്ക്കൊരു വാക്ക് 
വിതുമ്പിക്കൊണ്ടിറങ്ങുന്നു.

വിളക്ക് കാലിലെ കനല്‍ 
നെഞ്ചില്‍ ചുവക്കുന്നു;
വരി മുറിച്ചെത്താന്‍   
ഒരു വാക്ക് 
പച്ച കാത്ത് നില്‍ക്കുന്നു. 

പൊള്ളലേറ്റ് 
പിടഞ്ഞവര്‍ക്കുള്ളില്‍ 
പോളച്ച് കിടക്കുന്നു വാക്കുകള്‍;
ഉരുകിയുരുകിയുരുകി 
വാക്കിന്‍ ലാവയൊഴുകുന്നു.

കലയ്ഡോസ്കോപ്പിലെ
കുപ്പിവളപ്പൊട്ടുകള്‍ പോലെ 
വാക്കുകള്‍;
തമ്മിലുരുമ്മിയും
തൊട്ട്  ചിതറിയും 
ഓര്‍മ്മകളുടെ 
ഒപ്പീസ് പാടുന്നു.

8 comments:

  1. നന്നായിരിക്കുന്നു.. ആശംസകള്‍

    ReplyDelete
  2. കലയ്ഡോസ്കോപ്പിലെ
    കുപ്പിവളപ്പൊട്ടുകള്‍ പോലെ
    വാക്കുകള്‍;
    തമ്മിലുരുമ്മിയും
    തൊട്ട് ചിതറിയും
    ഓര്‍മ്മകളുടെ
    ഒപ്പീസ് പാടുന്നു.

    ReplyDelete
  3. ആ വാക്കുകള്‍ കലയ്ഡോസ്കോപ്പിലെ
    കുപ്പിവളപ്പൊട്ടുകള്‍ പോലെ ചിന്നി ചിതറട്ടെ !!

    ReplyDelete
  4. കാലിഡോസ്ക്കോപ്പിലെ കുപ്പിവളപ്പൊട്ടുകള് പോലെ, ഓർമ്മകൾ കിലുക്കിയുണ്ടാക്കിയ വർണ്ണപ്പാറ്റേണുകളല്ല കവിയുടെ വാക്കുകൾ, ഉള്ളിൽ തിളച്ചു തിളച്ച്, പതുക്കെ കിനിയുന്ന ലാവയുടെ തീത്തുള്ളികൾ!

    ReplyDelete
  5. വാക്ക് വിതുമ്പിക്കൊണ്ട്.......

    ReplyDelete
  6. ഉരുകിപ്പതഞ്ഞ് പൊട്ടിത്തെറിക്കാന്‍ വഴി തിരയുന്നുണ്ടൊരു വാക്ക്........

    ReplyDelete
  7. പരമബോറ്
    'വരിമുറിച്ചെത്താന് വാക്ക്.....വാക്കിന് ലാവ...കാലിഡോസ്കോപ്പിലെ കുപ്പിവളപ്പൊട്ടുകള്...പഴകിപ്പൊളിഞ്ഞ് നശിച്ച ആവര്ത്തനങ്ങള്....

    ReplyDelete