തിരച്ചില്‍
മറ്റാരും ചെന്നെത്തിയിട്ടില്ലാത്ത
ഒരു ഭൂഖണ്ഡം
തേടി പോയതാണൊരിക്കല്‍.
ഇന്ന്‍ ആരും
തിരഞ്ഞ് വരാനില്ലാത്ത
ഒരു ചെറുതുരുത്തായി
പച്ച മൂടിക്കിടക്കുന്നു.
ഉയിര്ത്തെഴുന്നേല്പ്
കോഴി കൂകും മുന്‍പേ
മൂന്നല്ല
മുക്കോടിത്തവണ
കുടിയിറക്കപ്പെട്ടവള്‍ .
അവള്‍ക്കുള്ളില്‍
ഓരോ പ്രഭാതത്തിലും
തളിര്‍ത്ത് വരുന്നു
പ്രതിരോധത്തിന്റെ
പ്രതിരോധത്തിന്റെ
ഒരു പച്ച ഇല.
പച്ച
ഉദയാസ്തമയങ്ങളില്‍
ഭൂമിയിലും ആകാശത്തിലും
രക്തം.
പകലിരവുകളില്ലാതെ
തെരുവുകളില്‍
രക്തം.
മൌനമായിരിക്കുന്ന
എന്റെയും നിന്റെയും
കൈകളില്‍
രക്തം.
നിന്റെ കണ്ണുകളില്‍ മാത്രം
അനാദിയായ
പച്ച.
http://raamozhi.blogspot.in/2011/02/blog-post.html
ReplyDelete