നിന്നോട് സംസാരിക്കുമ്പോള്‍
നീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.
മറുപടി പറയുന്നു
തെരുവുകള്‍ തോറും
അലഞ്ഞ് തളര്‍ന്നൊരു കാറ്റ്;
പുറപ്പെട്ടിടത്തേക്കെന്നും
തിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,
അവ പൊഴിക്കുന്ന ഇലകള്‍;
പേരറിയാത്ത പൂവുകളുടെ
നൂറായിരം ഗന്ധങ്ങള്‍.
നിന്നോട് പറയുന്ന വാക്കുകള്‍
ഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.
ബാക്കിയായ
ഇത്തിരി വെട്ടത്തിലവ
ഉടല്‍ മുറിഞ്ഞ് കിടക്കുന്നു.
നിന്നോട് പറയുന്ന വാക്കുകള്‍
ReplyDeleteഈയാമ്പാറ്റകളായി
ചുമരില്‍
തട്ടി,
വീണ്ടും തട്ടി,
താഴേക്ക് താഴേക്ക്
വീഴുന്നു.........aashamsakal
വായിച്ചു .ആശംസകള്‍ ..
ReplyDeleteനന്നായിരിക്കുന്നു... ആശംസകള്‍
ReplyDeleteപുറപ്പെട്ടിടത്തേക്കെന്നും
ReplyDeleteതിരികെയെത്തുന്ന പക്ഷികള്‍;
ഇരുന്നേടത്ത് നിന്നും
വേര് നീട്ടുന്ന മരങ്ങള്‍,....
virasathayum aswathantryavum
.... nanayirikkunu.. congrats
നല്ല വരികള്‍ ...
ReplyDeleteകൊള്ളാം നല്ല ആശയം,നല്ല വരികള്‍
ReplyDeleteNice One..
ReplyDeleteBest wishes
വഴിച്ചന്തയിൽ ആൾത്തിരക്കിന്നലയാഴിയിൽ എന്റെ ശബ്ദം നിന്റെ ചിപ്പി തുറന്നതിൽ വീഴാത്ത നീർത്തുള്ളിയായ് മാറിയോ. ആ ഈയാമ്പാറ്റകൾ ഏറെ ഇഷ്ടമായി. ആരാ കവിയുടെ വാക്ക് ....
ReplyDeleteചിത്രയുടെ വാക്കുകള്‍ വരികളാകുന്നതിലെ സുഖം...
ReplyDeletevaayichu. nannayi.
ReplyDeleteചില ബധിര കര്‍ണ്ണങ്ങളെ വിശേഷിപ്പിക്കാന്‍
ReplyDeleteഇതിലും അര്‍ത്ഥവത്തായ വാക്കുകളില്ല!!!!!!
നിന്നോട് സംസാരിക്കുമ്പോള്‍
ReplyDeleteനീയൊഴിച്ച്
എല്ലാവരുമത് കേള്‍ക്കുന്നു.
വല്ലാത്ത വേദന തരുന്ന കവിത.