സ്വപ്നസഞ്ചാരത്തിന്റെ
തെരുവുകളില്‍ ലഹള.
ഇരുള്‍ മറവില്‍ തീപ്പിടിക്കുന്ന
വിശ്വാസത്തിന്‍ ചെറുകൂരകള്‍.
സ്ഫോടനാത്മകമായൊരു നിമിഷത്തില്‍
നിലച്ച് പോയ
ഒരു നീല ഹൃദയം.
സന്ധിയില്ലാത്ത രക്തം
പടിക്കല്‍
തളം കെട്ടിക്കിടക്കുന്നു.
പുറത്തേക്കിറങ്ങിയതാണ്.
മിനുത്ത കുപ്പായങ്ങളുലയാതെ
കറകളാലഭിശപ്തമാകാതെ
മുറിയിലേക്ക് തന്നെ മടങ്ങി.
രാവേറെയായി;
മുറിയില്‍
കുടിച്ചുന്മത്തയായൊരു
കൊതുക്
കറുത്ത വരികളില്‍
പറ്റിപ്പിടിച്ചിരിക്കുന്നു.
ഉള്ളുലയ്ക്കുന്ന
മൂളല്‍.
കത്തുന്ന
കരി ഉടല്‍.
വിയര്‍ക്കുന്ന
രക്തം.
കവിത.
തീവ്രമായ വരികള്‍.. കത്തുന്ന വാക്കുകള്‍
ReplyDeleteമിനുത്ത കുപ്പായങ്ങളെ നോവിക്കാന്‍ ഒരു കൊതുകെങ്കിലും ഉണ്ടായല്ലോ. കവിത ഉജ്ജ്വലമായി.
ReplyDeleteകാവ്യഗന്ധമുള്ള വെളുത്ത വരികള്‍
ReplyDeleteപുറത്തേക്കിറങ്ങിയതാണ്.
ReplyDeleteമിനുത്ത കുപ്പായങ്ങളുലയാതെ
കറകളാലഭിശപ്തമാകാതെ
മുറിയിലേക്ക് തന്നെ മടങ്ങി.
ഇന്നത്തെ മനുഷ്യനെ കാണാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം?
കവിത കത്തുന്നു, കാവ്യാത്മകമായ താളത്തില്‍..
ReplyDeleteഉള്ളുലയ്ക്കുന്ന
ReplyDeleteമൂളല്‍!
കത്തുന്ന
ReplyDeleteകരി ഉടല്‍.
വിയര്‍ക്കുന്ന
രക്തം.
കരുത്തുള്ള വരികള്‍.
ReplyDeleteഈ വര്‍ഷത്തെ വി. ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത് യുവകവയത്രി കെ. പി. ചിത്ര ആണ്. സാഹിത്യവേദി പ്രതിമാസ ചര്‍ച്ചയില്‍. ചിത്ര അവതരിപ്പിച്ച കവിതകള്‍ക്കാണ് അവാര്‍ഡ്.
ReplyDeleteസാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രഞ്ജന്‍ എന്നീ നിലകളില്‍. പ്രശസ്തനായ വി. ടി. ഗോപാലകൃഷ്ണന്റെ പേരില്‍. നല്‍കുന്ന പതിനാലാമത് പുരസ്‌ക്കാരമാണിത്.
http://www.sahithyavedimumbai.blogspot.in/2012/02/blog-post_22.html
ReplyDeleteValare nannayi..
ReplyDeleteAshamsakal
മുഴങ്ങുന്ന വാക്കുകള്‍...
ReplyDelete